വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയതോടെ തുറന്നിട്ട അടുക്കളവാതില്‍ അടയ്ക്കാൻ മറന്നു... തിരിച്ച് കയറിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും ഉണർത്തി അടുത്ത വീട്ടിൽ എത്തിച്ചത് സാഹസികമായ നീക്കത്തിലൂടെ...

വ്യാഴാഴ്ച രാത്രി അരുണ്‍ വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയിരുന്നു. അടുക്കളവാതില്‍ തുറന്നിട്ടാണ് പോയത്. തിരിച്ചെത്തി വാതിലടച്ചപ്പോഴാണ് അടുക്കളയില്‍ വിറകുവെക്കാന്‍ ഉണ്ടാക്കിയ മരത്തിന്റെ തട്ടില്‍ പുലിയിരിക്കുന്നത് കണ്ടത്. ആ സമയം അരുണിന്റെ ഭാര്യയും കുട്ടികളും വീടിനകത്ത് ഉറങ്ങുകയായിരുന്നു. പുലിയെ കണ്ടതോടെ ഭാര്യയെയും കുട്ടികളെയും പതുക്കെ ഉണര്‍ത്തി വീടിന്റെ അടുത്ത വീട്ടിലേക്ക് പറഞ്ഞ് വിട്ടു. ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിക്കയായിരുന്നു. കുരങ്ങുമുടി എസ്റ്റേറ്റില്‍ തൊഴിലാളി അരുണിന്റെ വീടിനകത്താണ് പുലി കയറിയത്. ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെതുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിച്ചത്.
https://www.facebook.com/Malayalivartha
























