യാത്രചെയ്യവേ മരംവീണ് കാര്‍ യാത്രികന് ദാരുണാന്ത്യം

യാത്രചെയ്യവേ മരംവീണ് കാര്‍ യാത്രികന് ദാരുണാന്ത്യം. കരിമ്പ പനയമ്പാടത്താണ് സംഭവം. കാറോടിച്ചിരുന്ന വിയ്യകുര്‍ശി മേലതില്‍ അബ്ദുള്ളയുടെ മകന്‍ സൈനുദ്ദീന്‍ (49) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകീട്ട് 7 മണിയോടുകൂടിയാണ് സംഭവം.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുകളിലേക്ക് പനയം പാടത്ത് വെച്ച് കൂറ്റന്‍ മരം വീശുകയായിരുന്നു.
റോഡരികില്‍ നിന്നിരുന്ന വലിയ വാകമരമാണ് വീണത്. വാഹനമോടിച്ചിരുന്ന സൈനുദീന്‍ കാറിനകത്ത് അകപ്പെട്ടു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. സൈനുദ്ദീനെ തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
തുടര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഈ ഭാഗങ്ങളില്‍ വൈകിട്ട് ശക്തമായ കാറ്റോടുകൂടി മഴ പെയ്തിരുന്നു. ഈ ഭാഗങ്ങളില്‍ റോഡരികിലായി അപകട ഭീഷണി ഉയര്‍ത്തി ഇനിയും ഇത്തരത്തിലുള്ള മരങ്ങള്‍ അവശേഷിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























