തട്ടിപ്പിന്റെ പുതിയ പുതിയ വഴികള്‍

പട്ടാമ്പി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കയായിരുന്ന വീട്ടമ്മയെ പറഞ്ഞ് പറ്റിച്ച് 2 പവന്റെ ആഭരണം തട്ടിയെടുത്തതായി പരാതി.
കൊപ്പം പുതിയ റോഡ് പൂളക്കാപറമ്പില്‍ ചാത്തയുടെ ഭാര്യ കാളി (65) ആണ് തന്റെ രണ്ട് പവനും ഒരു ഗ്രാമും തൂക്കം വരുന്ന മാല നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്.
ഞാങ്ങാട്ടിരി ക്ഷേത്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങാന്‍ പട്ടാമ്പി ബസ് സ്റ്റാന്‍ഡില്‍ എത്തി ആമയൂരിലേക്ക് ബസ് കാത്തുനില്‍ക്കുമ്പോഴാണത്രേ അപരിചിതനായ ഒരാള്‍ അടുത്തു വന്നത്. വീടു പണി എന്തായെന്നു ചോദിച്ച അയാള്‍ അടുത്ത വീട്ടിലെ ചിലരുടെ പേരുകളെല്ലാം പറഞ്ഞ് അവരെയെല്ലാം അറിയുമെന്നും , മകന്‍ സുരേഷിന്റെ അടുത്ത പരിചയക്കാരനാണെന്നും കാളിയെ പറഞ്ഞ് വിശ്വസിപ്പിച്ചതായി പറയുന്നു.
പിന്നീട് കാളിയുടെ മകന്‍ സുരേഷിനെ ഇയാളുടെ ഫോണില്‍നിന്ന് വിളിച്ച് കാളിക്ക് ഫോണ്‍ കൊടുത്തതായും പറയുന്നു. മകന്റെ ശബ്ദം ശരിക്കും കേള്‍ക്കുന്നില്ല എന്ന് പറഞ്ഞ അമ്മയോട് റേഞ്ച് കുറവായതിനാലാണ് മനസിലാകാത്തതെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തനിക്ക് 3 മണിക്ക് മുന്‍പ് കുറച്ച് പണം ആവശ്യമുണ്ടെന്നും മകന്‍ സുരേഷിനോട് പറഞ്ഞപ്പോള്‍ അമ്മയുടെ കഴുത്തിലെ മാല പണയം വെക്കാന്‍ വാങ്ങിക്കാന്‍ സുരേഷ് സമ്മതിച്ചതായും പറഞ്ഞ് വിശ്വസിപ്പിച്ചാണത്രേ മാല കൈക്കലാക്കി കടന്നുകളഞ്ഞത്.
വീട്ടിലെത്തി മകനോട് സംസാരിച്ചപ്പോള്‍ തന്നെ ആരും ഫോണില്‍ വിളിച്ചില്ലെന്നും മാല നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞതോടെയാണ് കാളി പരാതിയുമായി പട്ടാമ്പി സ്റ്റേഷനിലെത്തിയത്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി. നല്ലഉയരമുള്ള ആള്‍ ആണെന്നും തലയില്‍ ടൗവല്‍ കെട്ടിയിരുന്നതായും കാളി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























