ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മാനന്തവാടി പെരുവക സുരേഷ്കുമാറിന്റെ (ബാബു) മകന്‍ സന്ദീപ് (ശരത്-33) ആണ് മരിച്ചത്. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ കോഴിക്കോട് നടക്കാവിലായിരുന്നു അപകടം.
സന്ദീപിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്നാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു സന്ദീപ്. അമ്മ :സരോജിനി. ഭാര്യ: ടിന്റു, സഹോദരി :തുഷാര. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം പെരുവകയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
https://www.facebook.com/Malayalivartha
























