കുട്ടികള്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാകണം: ശരണ്യാ ഐ.എ.എസ്

തിരുവനന്തപുരം: ജീവിതത്തില്‍ ആരായാലും ആദ്യം നല്ല മനുഷ്യനാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് കന്യാകുമാരി സബ് കളക്ടര്‍ ശരണ്യാ ഐ.എ.എസ്. നല്ല വ്യക്തിത്വത്തിനുടമ ആകാതെ ജീവിതത്തില്‍ എന്ത് പദവി വഹിച്ചാലും അത് രാജ്യത്തിന് ഗുണം ചെയ്യില്ല. അതിനാല്‍ കുട്ടികളെല്ലാം നല്ല മനസ്സിന് ഉടമകളായി വളരണമെന്നും അവര്‍ ഉപദേശിച്ചു. ദേശീയ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ദേശീയ അഖിലേന്ത്യാ സഹവാസ ക്യാമ്പിന്റെ ഭാഗമായി പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളോട് സംസാരിക്കുകയായിരുന്നു സബ്കളക്ടര്‍.
ചെന്നൈയിലാണ് ജനിച്ചതെങ്കിലും അച്ഛന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായതിനാല്‍ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രീയവിദ്യാലയങ്ങളിലാണ് സബ്കളക്ടര്‍ പഠിച്ചത്. അതുകൊണ്ട് തമിഴനെന്നോ, ഗുജറാത്തിയെന്നോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തുള്ളയാളാണോ എന്ന ബോധം തനിക്കില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, പത്മനാഭപുരം പാലസ് ചാര്‍ജ്ജ് ഓഫീസര്‍ സി.എസ് അജിത്, കന്യാകുമാരി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. കുമുദം, ശിശുക്ഷേമ സമിതി ഭാരവാഹികളായ എം.കെ പശുപതി, ആറ്റുകാല്‍ പ്രദീപ്, ജി.എല്‍ അരുണ്‍ ഗോപി, പ്രോഗ്രാം ഓഫീസര്‍ പി. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























