Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണം; ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക സര്‍വേ; മെഗാ ക്യാമ്പയിനുമായി കരുതല്‍ സ്പര്‍ശത്തിന് തുടക്കമായി; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

01 JUNE 2019 04:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നല്ലൊരു ശതമാനം കുട്ടികളും സ്വന്തം കുടുംബത്തില്‍ നിന്നാണ് ദുരിതങ്ങള്‍ അനുഭവിക്കുന്നത്. കൂട്ടായ്മയിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനാകൂ. ഇതിനായി വനിത ശിശുവികസന വകുപ്പ് മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിംഗ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ സംഘടിപ്പിക്കുന്ന 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' എന്ന മെഗാ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അംഗന്‍വാടികള്‍ മുഖേന ജൂണ്‍, ജൂലായ് മാസങ്ങളില്‍ പ്രത്യേക സര്‍വേ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. വളരെയധികം സമയം ചെലവഴിക്കുന്നത് സ്‌കൂളുകളായതിനാല്‍ കുട്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയണം. അധ്യാപകര്‍ക്ക് കുട്ടികളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയണം. സാമൂഹ്യ പ്രതിബദ്ധതയോടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.

തൊടുപുഴയിലും എറണാകുളത്തും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കുട്ടികള്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ എന്തുചെയ്യാന്‍ കഴിയും എന്നാലോചിച്ചത്. വനിത ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, ശിശുക്ഷേമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുകൂടി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മെഗാ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായാണ് 2017 അവസാനത്തില്‍ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഇതിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ വളരെയധികം ഇടപെടലുകള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വലിയ അതിക്രമമാണ് നടന്നു വരുന്നത്. സമൂഹത്തിന്റെ ജീര്‍ണതയില്‍ നിന്നാണ് പലപ്പോഴും ഇവര്‍ക്ക് നേരെ അതിക്രങ്ങള്‍ ഉണ്ടാകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മയക്കുമരുന്നുകളും നവമാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം ഇത്തരം അതിക്രമത്തിന് കാരണമാകാറുണ്ട്. ഇവയെല്ലാം ദൂരീകരിക്കാന്‍ യാന്ത്രികമായി സമീപിച്ചിട്ട് കാര്യമില്ല. വിശാലമായ കാഴ്ചപ്പാടോടെ ഇത് പരിഹരിക്കാനായാണ് അഞ്ചരമാസത്തോളം നീണ്ടുനില്‍ക്കുന്ന ഇത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, യൂണിസെഫ് കേരള, തമിഴ്‌നാട് ചീഫ് ഡോ. പിനോക്കി ചക്രവര്‍ത്തി, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല ഈപ്പന്‍, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ സുന്ദരി സി. എന്നിവര്‍ പങ്കെടുത്തു.

യുവ എഴുത്തുകാരി ഷെമി റോയല്‍റ്റിയായി കിട്ടിയ 2 ലക്ഷം രൂപ ബാലനിധിയിലേക്ക് സംഭാവന നല്‍കി. ഉദ്ഘാടന ശേഷം റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ആരോഗ്യ പൂര്‍ണമായ ബാല്യം - രക്ഷിതാക്കളുടെ ചുമതലകള്‍ എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, സോഷ്യല്‍ മീഡിയ - കുട്ടികളുടെ അമിത താത്പര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും പറ്റി ബോധിനിയുടെ റീന സാബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തുറന്ന ചര്‍ച്ചയും നടന്നു. സംസ്ഥാനതല പരിപാടിയോടൊപ്പം തന്നെ എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയം സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends