രാജീവ് സദാനന്ദന് യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം: വിരമിച്ച ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ആരോഗ്യ വകുപ്പ് യാത്രയയപ്പ് നല്‍കി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ വച്ചു നടന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ മേഖലയില്‍ രാജീവ് സദാനന്ദന്‍ ചെയ്ത സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളം അഭിമുഖീകരിച്ച നിപ വൈറസ് ബാധ, ഓഖി, പ്രളയം എന്നീ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം വഹിച്ച സേവനം വിലപ്പെട്ടതാണ്. കൃത്യമായ നേതൃത്വത്തിലൂടെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ ഒന്നിച്ച് നയിക്കാന്‍ അദ്ദേഹത്തിനായി. അദ്ദേഹം ആരോഗ്യ വകുപ്പിനായി ചെയ്ത സേവനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























