Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

01 JUNE 2019 07:36 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ജനങ്ങളുടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന ഭക്ഷ്യസുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ സന്ദേശ റാലി ഫ്‌ളാഗോഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷ പൗരന്റെ കടമയാണെന്നുള്ള ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശം തികച്ചും അര്‍ത്ഥവത്താണെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളും വ്യാപാരികളും സന്നദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും മാധ്യമ സുഹൃത്തുക്കളും ഒന്നിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റേതു സംസ്ഥാനത്തെക്കാളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം കേരളത്തില്‍ കുറ്റമറ്റതാണ്. പുതുതായി 90 ലധികം ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി നിയമിച്ചുകഴിഞ്ഞു. ഭക്ഷ്യസുരക്ഷാ ലാബുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി എന്‍.എ.ബി.എല്‍. അംഗീകാരം നേടിയിട്ടുണ്ട്. ഇനിയും തുടര്‍നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍ ഐ.എ.എസ്., ജോയിന്റ് കമ്മീഷണര്‍മാരായ അനില്‍കുമാര്‍, മിനി, ഡെപ്യൂട്ടി ഡയറക്ടര്‍ മോനി, സി.ജി.എ. തങ്കച്ചന്‍, ഫിനാന്‍സ് ഓഫീസര്‍ ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സാബു, അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ദിലീപ് എന്നിവര്‍ പങ്കെടുത്തു.

കവടിയാര്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് പാളയം യൂണിവേഴ്‌സിറ്റി കോളേജിന് സമീപം അവസാനിച്ച സൈക്കിള്‍ റാലിയില്‍ കാര്യവട്ടം എല്‍.എന്‍.സി.പി.യിലെ സൈക്കിളിസ്റ്റുകളും പരിശീലകരും ഉള്‍പ്പെടെ അമ്പതോളം പേര്‍ അണിനിരന്നു. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, ഭക്ഷ്യ സുരക്ഷാ ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends