ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്ന മകളെ കാണാനില്ല; ഫേസ്ബുക്കിൽ അഭ്യർത്ഥനയുമായി അച്ഛൻ

ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ച് അച്ഛൻ. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസറ്റ് ഇട്ടത്.
ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6 മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിനിലാണ് മകൾ വിഷ്ണുപ്രിയ യാത്ര ചെയ്തിരുന്നത്. മകൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം സഹിതം കുറിപ്പിലുണ്ട്. കണ്ടെത്തിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്. മണിക്കൂറുകൾ മുമ്പാണ് ശിവാജി ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് മോൾ വീട്ടിൽ എത്തട്ടെയെന്ന് പ്രാർഥിക്കുന്നു എന്നാണ് കൂടുതൽ കമന്റുകളും. തിരികെയെത്തിക്കാൻ കഴിയുന്നത് ചെയ്യുമെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ച് എല്ലാവരും പറയുന്നത്.
ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
എന്‍റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് . ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല. സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്... വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319.
https://www.facebook.com/Malayalivartha
























