അന്ന് മോദിയെ കണ്ട് ഷോക്കടിച്ചവർ ഇന്ന് സല്യൂട്ടടിക്കുന്നു ! ; പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള ഒരോർമ്മപ്പെടുത്തലാണ് ഇത്

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് അടിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ള ഒരോർമ്മപ്പെടുത്തലാണ് ഇത്. 12 വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ ഫോട്ടോ സെഷൻ. സെഷനിൽ വി.എസ് അച്ചുതാനന്ദൻ പെട്ടന്ന് ഷോക്കേറ്റത് പോലെ ഒഴിഞ്ഞ് മാറുന്നു. "നരേന്ദ്രമോദി" തൊട്ടടുത്ത് നിന്നതായിരുന്നു കാരണം.
അക്കാലത്ത് തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ അമിതാഭ് ബച്ചനുമായുണ്ടാക്കിയ കരാർ കേരളം ഏകപക്ഷീയമായി റദ്ദാക്കി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തിനു വേണ്ടി ബച്ചൻ പരസ്യങ്ങൾ ചെയ്യുന്നൂ എന്നതായിരുന്നു കാരണം. കണ്ണൂർ എം.പി യായിരുന്ന അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസന മാതൃക അനുകരണീയമാണന്ന് പ്രസംഗിച്ചു. അവിടെത്തുടങ്ങിയ വിവാദം അവസാനിച്ചത് അബ്ദുള്ളക്കുട്ടിയുടെ പുറത്താക്കലിലാണ്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രി ഷിബു ബേബി ജോൺ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് ചർച്ചനടത്തി ! അതോടെ കേരളം വിവാദവും പ്രതിഷേധവും കൊണ്ട് നിറഞ്ഞൂ. മന്ത്രിസ്ഥാനം തെറിക്കുമെന്ന ഘട്ടം വന്നപ്പോൾ ഷിബു ബേബി ജോൺ മാപ്പ് പറഞ്ഞ് തടിയൂരി .
2013 ആഗസ്റ്റിൽ ശിവഗിരി മഠത്തിലെ സമ്മേളനം ഉത്ഘാടനം ചെയ്യാൻ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മഠം അധിക്രതർ ക്ഷണിച്ചു. തുടങ്ങി പ്രതിഷേധങ്ങൾ. നാടെങ്ങും ചർച്ചകൾ. ചടങ്ങിലേക്ക് ക്ഷണിച്ചിരുന്ന എല്ലാ ജനപ്രതിനിധികളും നേതാക്കളും സമ്മേളനം ബഹിഷ്കരിച്ചു. നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ കഴിയില്ല എന്നതായിരുന്നു കാരണം.
2013 സെപ്റ്റംബർ മാസം വള്ളിക്കാവിൽ, മാതാ അമൃതാനന്ദമയി ജന്മ ദിനാഘോഷങ്ങൾ ഉത്ഘാടനം ചെയ്യാൻ ഗുജറാത്ത് മുഖ്യമന്ത്രിയെത്തി. ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരടക്കമുള്ള നേതാക്കൾ മോദിയുടെ സാന്നിധ്യത്തിൽ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്കരിച്ചു .
2014 ഫെബ്രുവരിയിൽ കായൽ സമര സ്മരണവേദി സമ്മേളനത്തിന്റെ ഉത്ഘാടകനായി "വിലക്കപ്പെട്ടവനായ" ഗുജറാത്ത് മുഖ്യമന്ത്രി മോദിയെത്തി. സമ്മേളനത്തിൽ അധ്യക്ഷനാകേണ്ടിയിരുന്ന മേയർ ടോണി ചെമ്മണി ചടങ്ങ് ബഹിഷ്കരിച്ചു . മോദിയുമായി വേദി പങ്കിടുന്നതിലുള്ള പാർട്ടി വിലക്കായിരുന്നു കാരണം. ഡോ അശോക് എന്ന ഐഎഎസുകാരൻ ഉമ്മൻ ചാണ്ടിയുടെ കാലത്ത് നരേന്ദ്ര മോദിയെ അനുകൂലിച്ച് ലേഖനം എഴുതി. അതോടെ ആരംഭിച്ചു പുകിലുകൾ. അശോകനെതിരെ വകുപ്പുതല അന്വേഷണം വരെ തുടങ്ങി.
ഇക്കാലങ്ങളിലെല്ലാം നരേന്ദ്രമോദി ആറു കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരുന്നു. ഒരു വലിയ ഭരണഘടനാ സ്ഥാപനം അലങ്കരിക്കുന്ന വ്യക്തിയായിരുന്നു. അപമാനിക്കുന്നതും അവഹേളിക്കുന്നതും ഒരു സംസ്ഥാനത്തെ മുഴുവൻ ജനതയെയാണ് എന്ന് പറയാൻ ഈ നാട്ടിൽ അന്ന് ഒരു പത്രത്തിനും, ചാനലിനും നാവുണ്ടായിരുന്നില്ല ... മാത്രവുമല്ല ഇതെല്ലാം കേരളത്തിന്റെ 'പ്രബുദ്ധത'യുടെ അടയാളങ്ങളായി കൊട്ടിപ്പാടാനായിരുന്നു മത്സരം
നിളയിലൂടെയും പമ്പയിലൂടെയുമെല്ലാം വെള്ളം ഒരുപാടൊഴുകി ...
കാലചക്രം പിന്നെയും തിരിഞ്ഞു !
ഇടതു വലതു രാഷ്ട്രീയ കക്ഷികളുടെ ആജന്മ ശത്രുവായി വീണ്ടും നരേന്ദ്ര മോദിയെത്തി.
മുൻ കാലങ്ങളിൽ ആറു കോടി ജനങ്ങളുടെയും ഒരു സംസ്ഥാനത്തിന്റെയും അധിപൻ ആയിരുന്നെകിൽ, ഇപ്പൊ വന്നത് നൂറു കോടി ജനങ്ങൾക്കും, എല്ലാ സംസഥാനങ്ങൾക്കും അധിപനായി. അന്ന് എതിർത്തവർ പലരും ഇന്ന് സല്യൂട്ട് അടിച്ചു നിൽക്കുന്നൂ !! അദ്ദേഹത്തിനെ കാണാൻ കാത്തു കെട്ടിക്കിടക്കുന്നൂ. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ സീനിയർ മന്ത്രിയായിരുന്ന കെ.എം മാണിയെ മോദി വാറ്റ് ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ വരെയാക്കിയപ്പോൾ ഉമ്മൻ ചാണ്ടിക്ക് പോലും പരാതിയുണ്ടായിരുന്നില്ല. കെ.എം.മാണിക്ക് പക്ഷേ പരാതിയുണ്ടായിരുന്നില്ല. കാരണം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേ മാണിക്ക് മോദിയുമായി ബന്ധമുണ്ടായിരുന്നു.
മുൻ 'വിലക്കപ്പെട്ടവൻ' ആയ പ്രധാനമന്ത്രിയുടെ കേരളത്തിലെ പൊതു വേദികളിൽ ക്ഷണിക്കപ്പെട്ടില്ലാ എന്ന് പരിദേവനങ്ങളും, പരിഭവങ്ങളും, പൊട്ടിക്കരച്ചിലും. ഡൽഹിയിൽ കാത്തു കിടന്നു കാണാൻ കഴിയാതെ തിരിച്ച് പോരുമ്പോൾ കേരളത്തിലെ വേദികളിൽ അയിത്തം കൽപിച്ചവർ നെഞ്ചു തിരുമ്മിക്കരഞ്ഞുവെന്നാണ് ബി ജെ പി സൈബർ വാരിയർമാർ പറയുന്നത്.
ഇനി നിങ്ങൾ പറ ... ഇതല്ലേ കാലം കാത്തു വച്ച കാവ്യ നീതി ..???
https://www.facebook.com/Malayalivartha
























