Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഞെട്ടലോടെ ആരാധകര്‍... ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; അന്വേഷണം സ്വര്‍ണക്കടത്ത് മാഫിയയിലേക്ക്; ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് രണ്ടുപേരെ സംശയകരമായ രീതിയില്‍ കണ്ടു എന്ന വെളിപ്പെടുത്തല്‍ നിര്‍ണായകം

02 JUNE 2019 11:08 AM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കഥ മാറി മറിയുന്നത്. സ്വര്‍ണക്കടത്ത് മാഫിയക്കു പങ്കുണ്ടെന്ന സൂചനയുമായി പുതിയ സംഭവവികാസങ്ങള്‍. ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ് തമ്പി, സുഹൃത്തായ വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് അപകടമരണം സംബന്ധിച്ചു കൂടുതല്‍ ദുരൂഹതകളുയരുന്നത്. അതിനിടെ ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് രണ്ടുപേരെ സംശയകരമായ രീതിയില്‍ കണ്ടു എന്ന വെളിപ്പെടുത്തലുമായി മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി രംഗത്തെത്തി. 

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം നടത്തുന്ന െ്രെകംബ്രാഞ്ച് അന്വേഷണം ഇപ്പോള്‍ ഈ വഴിക്കാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരില്‍നിന്ന് െ്രെകംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി, അപകടസമയത്തു കാറിലുണ്ടായിരുന്ന െ്രെഡവര്‍ അര്‍ജുന്‍ എന്നിവരില്‍നിന്നു വീണ്ടും മൊഴിയെടുക്കും. 

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌ക്കറിന്റെ ഇന്നോവ കാര്‍ മരത്തിലിടിച്ചത്. അപകടത്തില്‍ രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും പിന്നീട് ചികിത്സയില്‍ കഴിയവേ ബാലഭാസ്‌ക്കറും മരിച്ചു. ലക്ഷ്മിയും അര്‍ജുനും ഏറെനാള്‍ ചികിത്സയിലായിരുന്നു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് െ്രെഡവര്‍ അര്‍ജുനാണോ ബാലഭാസ്‌കറാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കാറോടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്കു തിരിച്ചുവന്ന ലക്ഷ്മി നല്‍കിയ മൊഴി കാര്‍ ഓടിച്ചത് അര്‍ജുനാണെന്നാണ്. 

ബാലഭാസ്‌ക്കറിന്റെ കോളജ് സുഹൃത്തായിരുന്നു സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ വിഷ്ണു. ഇയാളാണ് അര്‍ജുനെ ബാലഭാസ്‌ക്കറിനു പരിചയപ്പെടുത്തിയത്. അപകടത്തേത്തുടര്‍ന്ന് അര്‍ജുന്റെ ചികിത്സ നടത്തിയത് വിഷ്ണുവാണ്. ആശുപത്രിയില്‍ അര്‍ജുനുവേണ്ടി നല്‍കിയിരിക്കുന്ന വിലാസവും വിഷ്ണുവിന്റേതാണ്. ബാലഭാസ്‌കറിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതു വിഷ്ണുവായിരുന്നു. വിഷ്ണു സ്ഥിരമായി വിദേശയാത്രകള്‍ നടത്തിയിരുന്നതിന്റെ തെളിവ് ഡി.ആര്‍.ഐ. ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ െ്രെകം ബ്രാഞ്ചിന് കൈമാറി. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിയിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്‌ക്കറുമായി സൗഹൃദത്തിലാകുന്നത്. വിദേശപരിപാടികളുടെ സ്‌പോണ്‍സറായിരുന്ന പ്രകാശ് തമ്പി നിശ്ചയിച്ചിരുന്ന തുകയ്ക്കായിരുന്നു ബാലഭാസ്‌ക്കറിന്റെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ബാലഭാസ്‌ക്കറിന്റെ സാമ്പത്തികഇടപാടുകളെക്കുറിച്ച് വീട്ടുകാരേക്കാള്‍ അറിയുന്നത് ഇവര്‍ക്കായിരുന്നുവെന്നും വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന ഇവര്‍ മരണശേഷം വരാറില്ലെന്നും ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി പറയുന്നു. 

അപകടം നടന്നപ്പോള്‍ രണ്ടുപേരെ സംശയകരമായി കണ്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ കലാഭവന്‍ സോബി അന്ന് ഇക്കാര്യം പറഞ്ഞത് പ്രകാശന്‍ തമ്പിയോടാണ്. ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തില്‍പെട്ട് പത്തുമിനിറ്റിനു ശേഷമാണ് സോബി സംഭവസ്ഥലത്തെത്തിയത്. ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടുവെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. കോതമംഗലം സ്വദേശിയായ സോബി തിരുനെല്‍വേലിക്കുപോകും വഴിയായിരുന്നു അപകടം കണ്ടത്. 

ഗായകന്‍ മധു ബാലകൃഷ്ണനോടാണ് അപകടസ്ഥലത്തു കണ്ടവരുടെ കാര്യം സോബി ആദ്യം പറഞ്ഞത്. മധു പറഞ്ഞതനുസരിച്ചാണ് പ്രകാശ് തമ്പിയെ വിളിച്ചുപറഞ്ഞത്. വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്നാണു സോബി പറയുന്നത്. 

അപകടത്തിനു തൊട്ടുമുമ്പ് ബാലഭാസ്‌കര്‍ എവിടെ എത്തിയെന്നറിയാന്‍ തുടരെ ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്ന് ബന്ധുക്കള്‍ തുടക്കംമുതല്‍ പറയുന്നുണ്ട്. ചിലത് അജ്ഞാത നമ്പറുകളില്‍നിന്നായിരുന്നു. തൃശൂരില്‍ ക്ഷേത്രസന്ദര്‍ശനത്തിനുപോയ ബാലഭാസ്‌കറും കുടുംബവും രാത്രി താമസിക്കാന്‍ അവിടെ മുറി ബുക്ക് ചെയ്തിരുന്നു. എന്നിട്ടും അന്നുരാത്രിതന്നെ കുഞ്ഞുമായി യാത്രചെയ്യാന്‍ തയാറായത് ദുരൂഹമാണെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

അപകടം ഉണ്ടായശേഷം കാറിന്റെ മുന്‍വശത്തെ രക്തപ്പാടുകള്‍ ആരോ തുടച്ചുമാറ്റിയതായി ദൃക്‌സാക്ഷി ബന്ധുക്കളെ അറിയിച്ചിരുന്നു. ദുരൂഹത ഉണ്ടാക്കുന്ന ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും പിതാവ് ഉണ്ണി പറഞ്ഞു. 

പാലക്കാട്ട് ഒരു ഡോക്ടറുമായി ബാലഭാസ്‌കര്‍ നടത്തിയ സാമ്പത്തിക ഇടപാടിലും ബന്ധുക്കള്‍ക്ക് സംശയങ്ങളുണ്ട്. ബാലഭാസ്‌കര്‍ വലിയൊരു തുക ഡോക്ടര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതു തിരികെചോദിച്ച സമയത്താണ് അപകടമുണ്ടായതെന്നും ബന്ധുക്കള്‍ സംശയങ്ങളുയര്‍ത്തിയിരുന്നു. ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും വിഷ്ണുവിനും പ്രകാശ് തമ്പിക്കും ഇയാളുമായി അടുപ്പമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിഉടമയുടെ നിര്‍ദേശപ്രകാരം വിഷ്ണു സ്ഥിരമായി വിദേശയാത്ര ചെയ്യാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ബാലഭാസ്‌കറിന്റെ മരണത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അപകടം സംബന്ധിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാതിരിക്കുമ്പോഴാണ് മേയ് 12ന് തിരുവനന്തപുരംവിമാനത്താവളത്തില്‍നിന്ന് 25 കിലോ സ്വര്‍ണം പിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ബാലഭാസ്‌കറിന്റെ പഴയ സുഹൃത്തുക്കിലെത്തുന്നതും അവരുടെ ദുരൂഹഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതും. എന്നാല്‍ ഇവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ലക്ഷ്മി രംഗത്തെത്തിയിരുന്നു. വിഷ്ണുവും തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരാണെന്ന പ്രചാരണം തെറ്റാണെന്നും ചില പരിപാടികളുടെ സംഘാടകരായിരുന്നുവെന്നും അതിനുള്ള പ്രതിഫലം നല്‍കിയിരുന്നുവെന്നുമാണ് ലക്ഷ്മിയുടെ നിലപാട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends