Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അകത്തൊന്നും പുറത്ത് വേറൊന്നും... ശബരിമല വിഷയത്തില്‍ സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ പിണറായി വിജയന് രൂക്ഷ വിമര്‍ശനം; ശബരിമല പ്രതിരോധിക്കാത്തത് പരാജയ കാരണമെന്ന് പുറത്ത് പറയുമ്പോഴും അകത്ത് നടന്നത് ചൂടന്‍ ചര്‍ച്ചകള്‍

02 JUNE 2019 11:15 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സി.പി.എം. സംസ്ഥാനസമിതി യോഗത്തില്‍ വിമര്‍ശനമെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ ഇതു ബാധകമായില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി. സര്‍ക്കാര്‍ നിലാടിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി.ശബരിമല വിഷയം തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിര്‍ണായക ഘടകമായി മാറിയെന്നാണു സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. 

ഇക്കാര്യം പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി സമ്മതിച്ചു. സംസ്ഥാന ശബരിമല പ്രചാരണ വിഷയമാക്കാത്തതു ദോഷമായെന്നാണു വിമര്‍ശനം. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ടു തേടണമായിരുന്നു. അതിനു സാധിച്ചില്ല. വിശ്വാസികളുടെ നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാന്‍ പ്രായോഗികമായ പദ്ധതികളണ്ടാകണമെന്നും അഭിപ്രായമുയര്‍ന്നു. രണ്ടു ദിവസമായി നടന്ന യോഗത്തിന്റെ ആദ്യദിനം തന്നെ സി.പി.എം. ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

പിണറായി വിജയനെതിരേ പാര്‍ട്ടിയില്‍ തിരുത്തല്‍വാദ ഗ്രൂപ്പ് രൂപപ്പെട്ടുവെന്നു വ്യക്തമാകുന്നതാണു യോഗമെന്നാണു വിവരം. വി.എസ്. അനുകൂലികളും ഒരു മന്ത്രിയും കണ്ണൂരിലെ ഒരു പ്രബലനും മുന്‍മന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ സജീവമായി ഗ്രൂപ്പിനു പിന്നിലുണ്ട്. രണ്ടു ദിവസമായി നടന്ന സംസ്ഥാനകമ്മിറ്റിയില്‍ ആദ്യ ദിനം തന്നെ സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

അതേ സമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മറ്റൊരു നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി വ്യക്തമാക്കിയത്. 

ചില സമുദായ സംഘടനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ഇതൊരു സുവര്‍ണ്ണാവസരമായി കണ്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ വലിയ തോതില്‍ പ്രചാരവേല നടന്നു. ഈ അവസരത്തിലാണ് മുഖ്യമന്ത്രി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത്. വനിതാ മതില്‍ വന്‍ വിജയമായത് ആര്‍എസ്എസ് അജണ്ട തകര്‍ക്കാനിടയായതായും, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ആര്‍എസ്എസ് അജണ്ട വിജയിക്കാതെ പോയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പ്രചാരണത്തില്‍ കുടുങ്ങിയാണ് വിശ്വാസികളായ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ടു ചെയ്തു. അതേസമയം വിശ്വാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനവിശ്വാസം വീണ്ടെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിയും. ബിജെപി തോറ്റാലും ഇടതുപക്ഷം ജയിക്കരുതെന്ന നിലപാട് ആര്‍എസ്എസ് സ്വീകരിച്ചുവെന്നും കോടിയേരി ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends