ലക്ഷ്യം വേറെ... ഏറെ പ്രതീക്ഷിച്ച പത്തനംതിട്ട നഷ്ടപ്പെട്ടതോടെ കെ. സുരേന്ദ്രന്‍ കടുത്ത തീരുമാനത്തിലേക്ക്; വെറും 89 വോട്ടിന് തോറ്റ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രന്‍; അനുനയിപ്പിക്കാന്‍ നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി കാത്തിരിക്കുന്നത് 6 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ബിജെപി ജയിക്കുമെന്ന് കരുതുന്ന മഞ്ചേശ്വരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിന് തോറ്റ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്നാണ് പറയുന്നത്.
മഞ്ചേശ്വരത്ത് മത്സരിക്കേണ്ടന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കും.
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെുപ്പ് നടക്കാന്‍ പോകുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്ന് ജയിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.ജെ.പി ഭീതിയെ മാറ്റി നിര്‍ത്തിയതിന്റെ ആശ്വാസത്തിലാണ് മുസ്ലിം ലീഗും യു.ഡി.എഫും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് നിയോജക മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡ് യു.ഡി.എഫിന് ആശ്വാസം പകരുന്നതാണ്. 11113 വോട്ടിന്റെ ലീഡാണ് മഞ്ചേശ്വരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത്.
ലോക്‌സഭാ പോരാട്ടത്തിന്റെ ചൂടാറും മുമ്പേ ആറിടത്താന് ഇനി നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരുന്നത്. പാലാ, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളാണ് അടുത്ത രാഷ്ട്രീയ ബലപരീക്ഷണത്തിനു വേദിയൊരുക്കുന്നത്. ലോക്‌സഭയിലേക്കു മത്സരിച്ച 9 എംഎല്‍എമാരില്‍ 4 പേര്‍ ജയിച്ചു. യുഡിഎഫ് രംഗത്തിറക്കിയ കെ. മുരളീധരന്‍ (വടകര), ഹൈബി ഈഡന്‍ (എറണാകുളം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍) എന്നീ 3 പേരും ജയിച്ചപ്പോള്‍ ഇടതുമുന്നണിയുടെ 6 പേരില്‍ കടന്നുകൂടിയത് എ.എം. ആരിഫ് (ആലപ്പുഴ) മാത്രം.
കെ.എം. മാണി, പി.ബി. അബ്ദുല്‍ റസാക്ക് എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്നാണു പാലായിലും മഞ്ചേശ്വരത്തും ഒഴിവു വന്നത്. ആറിടത്തും ഒരുമിച്ചാണെങ്കില്‍ ഇത്രയും ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടക്കുന്നതും കേരളത്തില്‍ ആദ്യമാകും. 1979 മേയ് 18ന് 4 നിയമസഭാമണ്ഡലങ്ങളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.
പത്തനംതിട്ടയിലെ തന്റെ പരാജയത്തിന് പിന്നില്‍ മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തുമുള്ള പ്രശ്‌നങ്ങളാണ് കാരണമെന്ന പ്രചാരണം അസംബന്ധവും അവാസ്തവുമാണെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള എതിരാളികളുടെ നീചമായ പ്രചാരണം മാത്രമാണിത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ അധികമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് അടക്കം പതിനഞ്ചിലധികം പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്തു വരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, പുലയമഹാസഭ, വെള്ളാള മഹാസഭ, വിശ്വകര്‍മ്മസഭ, സാംബവമഹാസഭ, മലയരസഭ തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും ലഭിച്ചിട്ടുണ്ട്. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പ്രേരണ നല്‍കുന്ന തെരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രന്റെ പറയുന്നു.
https://www.facebook.com/Malayalivartha
























