Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബാലുവിന്റെ വീട്ടുകാര്യങ്ങൾ ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് 'സെലിബ്രിറ്റീസു'മുണ്ട്; ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്- അവരെ ഒരുമിപ്പിക്കാൻ മുൻകൈ എടുത്തവർ തന്നെ കൊലയ്ക്ക് കൊടുത്തു:- അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തി പ്രിയ വേണുഗോപാല്‍

02 JUNE 2019 10:51 AM IST
മലയാളി വാര്‍ത്ത

അപ്രിയ സത്യങ്ങൾ പലർക്കും അനാവശ്യമായോ ആക്ഷേപമായോ അർത്ഥശൂന്യമായ ആരോപണങ്ങളായോ തോന്നാം. ബാലുച്ചേട്ടന് അപകടം നടന്ന അന്ന് മുതൽ ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന ആളുകൾ എന്ന നിലയിൽ ഞങ്ങൾ മനസ്സിലാക്കിയ, അഥവാ നേരിടേണ്ടി വന്ന വസ്തുതകളാണ് ഞാൻ പോസ്റ്റാക്കിയത്. ബാലുവിന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രിയ വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇത്. 

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രിയ വേണുഗോപാലിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


അപ്രിയ സത്യങ്ങൾ പലർക്കും അനാവശ്യമായോ ആക്ഷേപമായോ അർത്ഥശൂന്യമായ ആരോപണങ്ങളായോ തോന്നാം. ബാലുച്ചേട്ടന് അപകടം നടന്ന അന്ന് മുതൽ ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന ആളുകൾ എന്ന നിലയിൽ ഞങ്ങൾ മനസ്സിലാക്കിയ, അഥവാ നേരിടേണ്ടി വന്ന വസ്തുതകളാണ് ഞാൻ പോസ്റ്റാക്കിയത്. ഒപ്പം കഴിഞ്ഞ 18വർഷങ്ങളായി ഞങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള ചില മറുപടികളും. ഭർത്താവിനെയും മകളെയും നഷ്ടപ്പെട്ട ഒരു സ്ത്രീയോട് ഞങ്ങൾക്കും സഹതാപമേ ഉള്ളൂ. പക്ഷെ അനാവശ്യ ബന്ധങ്ങളെ സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി കുടുംബത്തിൽ സ്ഥാപിച്ചിട്ട് അവർതന്നെ വരുത്തി വച്ച അവസ്ഥ അല്ലെ ഇത് എന്ന ചോദ്യം ബാക്കി ആണ്.

വാർദ്ധക്യത്തിലെങ്കിലും താങ്ങാകും എന്ന് അച്ഛനമ്മമാർ സ്വപ്നം കണ്ട, വയ്യാത്ത മകൾക്ക് തങ്ങളില്ലാതാകുമ്പോൾ തണലാകും എന്ന് അവർ പ്രതീക്ഷിച്ച ഒരു സഹോദരൻ (അവന്റെ സംഗീതവും പ്രശസ്തിയും ഒക്കെ മാറ്റിനിർത്തിയാലും), അവൻ എത്ര ദൂരെയെങ്കിലും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. അവർ തമ്മിലുള്ള സ്നേഹമോ സ്നേഹമില്ലായ്മയോ അല്ല വിഷയം, അതിൽ ഒരാളുടെ ദുരൂഹത നിറഞ്ഞ മരണമാണ്. ഇത്രയും കാലം ഒരു തരത്തിലും അവരുടെ ജീവിതത്തിൽ ഒരു ബാധ്യതയോ ശല്യമോ ചോദ്യമോ ആകാത്ത കുടുംബമാണ് ഞങ്ങളുടേത്.

രാജ്യത്തെത്തന്നെ ബാധിക്കുന്ന ഒരു കേസ്. അതിൽ ബാലുവിന്റെ ഏറ്റവും അടുത്ത ആളുകളായിരുന്നവർ പിടിയിലാകുമ്പോൾ, ഈ വലിയ കേസിലേക്കു ബാലുവിന്റെയും പേര് വലിച്ചിഴയ്ക്കപ്പെടുമ്പോൾ, മിണ്ടാതിരിക്കാൻ ഇനി വയ്യ. ഇത്രയും നാൾ ഇവരുടെയൊക്കെ സംരക്ഷണത്തിലായിരുന്നു ബാലുവിന്റെ ഭാര്യ എന്നതും, ബാലുവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും, പ്രത്യേകിച്ചും ബാലുവിന്റെ മരണശേഷം, എടുത്തിരുന്നതും നടപ്പാക്കിയിരുന്നതും ഇവരൊക്കെ ഒരുമിച്ചായിരുന്നു എന്നതും പ്രശസ്തരായ സുഹൃത്തുക്കൾ ഉൾപ്പടെ ഒരുപാട് പേർക്കറിയാവുന്നതാണ്. അതിനിടയിൽ അവരുമായി ബന്ധമില്ല എന്നമട്ടിലുള്ള ഒഫീഷ്യൽ പോസ്റ്റ് കൂടി വരുമ്പോൾ ഇനിയും വിഡ്‌ഢികളാവാൻ നിന്നു കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല. പ്രശസ്തിക്കോ, നിലനില്പിനോ, ഒരുപക്ഷെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്നു കരുതിയാവാം ഇതൊക്കെ അറിയുന്ന മറ്റാരും ഒന്നും മിണ്ടിക്കണ്ടില്ല.

ആശുപത്രിയിൽ ആയതുമുതൽ ഞങ്ങൾ ബാലുച്ചേട്ടന്റെ കസിൻസിനു പലതവണ ഇവരോടൊക്കെ സംസാരിക്കേണ്ടിയും തർക്കിക്കേണ്ടിയും വന്നിട്ടുണ്ട്. അതിനും ഒരുപാട് സുഹൃത്തുക്കൾ സാക്ഷികളാണ്. ബാലുവിന്റെ വീട്ടുകാര്യങ്ങളും മറ്റും ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് 'സെലിബ്രിറ്റീസു'മുണ്ട്. ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്. അവരെ ഒരുമിപ്പിക്കാൻ ആദ്യം മുൻകൈയെടുത്ത ചിലർ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുമുണ്ട്...അവരും ഒന്നും തുറന്നു പറയുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല. അവരവർക്കു അവരവരുടെ ന്യായങ്ങളുണ്ടാകുമല്ലോ.
ബാലു എങ്ങനെയുള്ള ആളായിരുന്നു എന്ന് അറിയുന്നവർക്കറിയാം..

ഞങ്ങൾക്ക് ഇനിയെങ്കിലും പറയണമായിരുന്നു.. പറഞ്ഞു.. അതിന്റെ പേരിൽ ഇനിയെന്ത് നേരിടാനും തയാറുമാണ്.

സത്യം ജയിക്കട്ടെ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends