കയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ചു, ദേഹമാസകലം കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു, ആളൊഴിഞ്ഞ കെട്ടിടത്തില്‍ മണിക്കൂറുകളോളം തലകീഴായി തൂക്കിയിട്ട ശേഷം മൂത്രം കുടിപ്പിച്ചു; മലപ്പുറത്ത് ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ഇരുപതുകാരനെ അഞ്ചംഗസംഘം മർദ്ദിച്ച് മൃതപ്രായനാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു- യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

മലപ്പുറത്ത് പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ബന്ധുവായ ഇരുപതുകാരനെ ക്രൂരമായി മർദ്ദിച്ച് അഞ്ചംഗസംഘം. പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലിയെയാണ് ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കി സംഘം ഉപേക്ഷിച്ചത്. കയ്യും കാലും തല്ലിയൊടിച്ച് ഇരുപതുകാരനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നാഷിദിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘത്തിന്റെ നേതാവിന്റെ സഹോദരിയെ യുവാവ് പ്രണയിച്ചതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദിച്ചതായി നാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുമ്ബുവടികളും മറ്റും ഉപയോഗിച്ച് തന്റെ കയ്യും കാലും തല്ലിയൊടിച്ചതായി നാഷിദ് പറഞ്ഞു.
മണിക്കൂറുകളോളം യുവാവിനെ അക്രമിസംഘം മര്‍ദിച്ചു. ഇതിനിടെ തലകീഴായി കെട്ടിത്തൂക്കുകയും, ദേഹത്ത് കത്തി ഉപയോഗിച്ച് വരയുകയും ചെയ്തു. തന്നെ മൂത്രം കുടിപ്പിച്ചതായും കാലിന്റെ പാദത്തില്‍ തീപൊളലേല്‍പ്പിച്ചതായും കണ്ണില്‍ ഇളനീര്‍ കുഴമ്ബ് പോലെയുളള ദ്രാവകം ഒഴിച്ചതായും നാഷിദ് പറയുന്നു. തുടര്‍ന്ന് മൃതപ്രാണനായ നാഷിദിനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























