മദ്യപിക്കാന്‍ വിളിച്ചവരോട് താന്‍ പറഞ്ഞത് വെളിപ്പെടുത്തി പിണറായി വിജയന്‍

ലഹരികള്‍ മരുഷ്യനെ പലപ്പോഴും വഴിതെറ്റിക്കാറുണ്ട്. ലഹരികളിലേക്ക് നയിക്കുന്നതാവട്ടെ സുഹൃത്തുക്കളും. പഴയൊരു അനുഭവം തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദ്യാലയങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും കുട്ടികള്‍ അതിന് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളേജില്‍ വെച്ച് മദ്യപിക്കാന്‍ തന്നെയും ചിലര്‍ കൂട്ടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അത് വേണ്ടെന്ന് പറയാന്‍ തനിയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബ്രണ്ണന്‍ കോളേജിന്റെ പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള എന്റെ കൂട്ടുകാര്‍ എന്നെയും വിളിച്ച് കൊണ്ട് പോയി. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാന്‍ കഴിഞ്ഞു. അതാവണം നിങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെണ്‍കുട്ടികളും അടിമയാകുന്നുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























