സത്യം പുറത്തു വരട്ടെ; പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല- പ്രതികരണവുമായി ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി

സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്ബിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. ബാലുവിന്‍റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു ഇയാളെന്ന വാര്‍ത്ത തെറ്റെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നും ലക്ഷ്മി വിശദീകരിച്ചു. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തു വരട്ടെ .
ബാലഭാസ്കറിന്‍റെ ചില പരിപാടികളുട സംഘാടകന്‍ മാത്രമായിരുന്നു പ്രകാശന്‍ തമ്ബി. ഇതിനുള്ള പ്രതിഫലം അന്ന് തന്നെ അയാള്‍ക്ക് നല്‍കിയിരുന്നു എന്നും നേരത്തെ ലക്ഷ്മി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. അതല്ലാതെ പ്രകാശന്‍ തമ്ബിയെ അറിയില്ലെന്നല്ല പറഞ്ഞതെന്നും ലക്ഷ്മി വിശദീകരിച്ചു.
https://www.facebook.com/Malayalivartha
























