എറണാകുളം ജില്ലയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള

എറണാകുളം ജില്ലയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടർ വ്യക്തമാക്കി.
എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വ്യാപകമായിരുന്നു.
എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
ഒപ്പം ഡോ. ഷിംന അസീസും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'നിപ്പ ഒരിക്കല്‍ വന്ന നാടാണ് നമ്മുടേത്. സമാനലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് നിപ്പ രോഗമാണോ എന്നറിയാനുള്ള പരിശോധനകള്‍ നടത്തുന്നത് നടപടിയുടെ ഭാഗം മാത്രമാണ്. അതിനര്‍ത്ഥം ആ വ്യക്തിക്ക് രോഗമുണ്ടെന്ന് ആകണമെന്നില്ലെന്ന് ഡോ. ഷിംന പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിംനയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിപ്പ ഒരിക്കല്‍ വന്ന നാടാണ് നമ്മുടേത്. സമാനലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് നിപ്പ രോഗമാണോ എന്നറിയാനുള്ള പരിശോധനകള്‍ നടത്തുന്നത് നടപടിയുടെ ഭാഗം മാത്രമാണ്. അതിനര്‍ത്ഥം ആ വ്യക്തിക്ക് രോഗമുണ്ടെന്ന് ആകണമെന്നില്ല.
എറണാകുളത്ത് ഒരു രോഗിക്ക് നിപ്പ ബാധിച്ചുവെന്ന് തുടങ്ങുന്ന സന്ദേശം കണ്ട് പരിഭ്രാന്തരാകാതിരിക്കുക. അങ്ങനെയൊരു സ്‌ഥിരീകരണത്തെ സംബന്ധിച്ച വാര്‍ത്ത അടിസ്‌ഥാനരഹിതമാണ്. ഇത്തരം സുപ്രധാനമായ വാര്‍ത്തകളുടെ വിശദാംശങ്ങള്‍ക്കായി ആരോഗ്യവകുപ്പിനെ മാത്രം ആശ്രയിക്കുക.
https://www.facebook.com/Malayalivartha
























