എന്‍.കെ.പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെ സിപിഐ- സിഐടിയു പ്രവര്‍ത്തകരുടെ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

കൊല്ലം എം പി എന്‍.കെ.പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെ ആക്രമണം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കൊല്ലം പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോയ നിയുക്ത കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വാഹനം സിപിഐ- സിഐടിയു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
ഇതിനെത്തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വെട്ടേറ്റു. വാഹനം തടഞ്ഞ സിപിഐ പ്രവര്‍ത്തകരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തില്‍ പരവൂര്‍ - പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
https://www.facebook.com/Malayalivartha
























