കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നല്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
രണ്ടു ദിവസത്തിനകം കാൻസർ ചികിത്സാ പ്രോട്ടോക്കോൾ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് കാൻസർ സ്ഥിരീകരിക്കാതെ മെഡിക്കൽ കോളജിൽ കീമോതെറാപ്പി നടത്തിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി. അതേസമയം, എറണാകുളം ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന പ്രചരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha
























