Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

'ശെല്‍വരാജ് മരണപ്പെട്ടത് ആക്രിക്കച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ'; സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

02 JUNE 2019 05:26 PM IST
മലയാളി വാര്‍ത്ത

സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയിലെ ഉടുമ്ബന്‍ചോലയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ശെല്‍വരാജ് മരണപ്പെട്ടത് ആക്രിക്കച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തര്‍ക്കത്തിനിടെ പരിക്കേറ്റ ശെല്‍വരാജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശെല്‍വരാജിന്റെ മരണത്തെ സി.പി.എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. മെയ് 23 ന് കോണ്‍ഗ്രസിന്റ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചുള്ള റാലിക്കിടയിലാണ് കൊലപാതകം നടന്നതെന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റാലി കടന്നു പോകുമ്ബോള്‍ റോഡരികില്‍ നിന്ന ശെല്‍വരാജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നതില്‍ യാഥാര്‍ഥ്യം ഉണ്ടായിരുന്നെങ്കില്‍ പൊലീസ് എന്ത് കൊണ്ട് അന്ന് കേസെടുത്തില്ല? സംഭവം നടന്ന അടുത്ത ദിവസങ്ങളില്‍ ഈ കുറ്റത്തിന് ഉടുമ്ബന്‍ചോല പൊലീസ് എന്ത് കൊണ്ട് എഫ്. ഐ. ആര്‍. ഇട്ടില്ല?- രമേശ് ചെന്നിത്തല ചോദിക്കുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആക്രികച്ചവടത്തിലെ പൈസയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പരുക്കേൽക്കുകയും ചികിത്സയിലിരിക്കെ നിര്യാതനാവുകയും ചെയ്ത ഇടുക്കി ഉടുമ്പൻചോല സ്വദേശി ശെൽവരാജിന് ആദരാഞ്ജലികൾ.

ഏതൊരു മരണവും വേദനാജനകമാണ്. പക്ഷെ സിപിഎമ്മിന്റെ അരുംകൊലകളോട് കൂട്ടിക്കെട്ടി ശെൽവരാജിന്റെ മരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. മെയ് 23 ന് കോൺഗ്രസിന്റ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചുള്ള റാലിക്കിടയിലാണ് കൊലപാതകം നടന്നതെന്ന പ്രചരണം വാസ്തവവിരുദ്ധമാണ്. വിജയാഘോഷ മാർച്ചിനോടൊപ്പം പോലീസും ഉണ്ടായിരുന്നു. റാലി കടന്നു പോകുമ്പോൾ റോഡരുകിൽ നിന്ന സെൽവരാജിനെ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നതിൽ തരിമ്പെങ്കിലും യാഥാർഥ്യം ഉണ്ടായിരുന്നെങ്കിൽ പോലീസ് എന്ത് കൊണ്ട് അന്ന് കേസെടുത്തില്ല? സംഭവം നടന്ന അടുത്ത ദിവസങ്ങളിൽ ഈ കുറ്റത്തിന് ഉടുമ്പൻചോല പോലീസ് എന്ത് കൊണ്ട് എഫ്. ഐ. ആർ. ഇട്ടില്ല?

ആക്രിവിലയെകുറിച്ചുള്ള വാക്ക് തർക്കവും വഴക്കുമൊക്കെ നടക്കുന്നത് റോഡരികിൽ അല്ല. മറിച്ചു ഗാന്ധി എന്നയാളുടെ വീട്ടുവളപ്പിലാണ്. വ്യക്‌തിപരമായ തർക്കത്തിന്റെ പേരിലാണ്.അടിപിടി കഴിഞ്ഞാണ് ഗാന്ധിയുടെ മകനായ ചിമ്പു വീട്ടിലേക്ക് വരുന്നത്. മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചശേഷം, സെൽവരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്നും ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിൽ എത്തുന്ന ഇന്റിമേഷനിൽ "വീണു പരുക്കേറ്റു " എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മരണത്തിനു തൊട്ടുമുൻപ് വരെ ഇല്ലാതിരുന്ന രാഷ്ട്രീയം മരണത്തിനു ശേഷമാണ് കടന്നു വരുന്നത്.

മുൻകൂട്ടി ആസൂത്രണം ചെയ്തു കൊലയാളികളെ ഏർപ്പാട് ചെയ്തു, തെളിവുകൾ നശിപ്പിക്കാൻ പാർട്ടി നേതാക്കളെ നിയോഗിക്കുന്ന സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയവും വ്യക്തിപരമായ വാക്ക് തർക്കത്തെ തുടർന്നുള്ള മരണവും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. കൊലയാളി പാർട്ടിയെന്ന പേര് ലോക്സഭാ പരാജയത്തിന് ആക്കം കൂട്ടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം പുതിയ രക്തസാക്ഷിയെ സിപിഎം നിർമിച്ചെടുക്കുന്നത്. നാല്പത്തി എട്ടും അൻപത്തി രണ്ടുമൊക്കെ വെട്ട് വെട്ടി രാഷ്ട്രീയ എതിരാളികളെ വകവരുത്തുകയും പ്രതികളെ രക്ഷിച്ചെടുക്കാൻ ഫണ്ട് ശേഖരണവും നടത്തുന്ന സിപിഎം തന്നെയാണ് കേരളത്തിലെ കൊലയാളി പാർട്ടി.

രാഷ്‌ടീയ പ്രതിയോഗികളെ കൊന്നൊടുക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പാർട്ടി ആക്രികച്ചവടം, കപ്പ കച്ചവടം എന്നിവയെ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും പാർട്ടി രക്തസാക്ഷി പട്ടികയിൽ പെടുത്തുകയാണ്. ഈ മരണത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ല. പക്ഷപാതിത്വവും ദു:സ്വാധീനവും ഇല്ലാത്ത കേസ് അന്വേഷണത്തെ കോൺഗ്രസ്‌ സർവാത്മനാ സ്വാഗതം ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends