മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലി കടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലി എടുത്തുകൊണ്ടുപോയി കടിച്ചുകൊന്നു. ചന്ദ്രപൂരിലാണു സംഭവം. ഒന്‍പതു മാസം മാത്രം പ്രായമുള്ള കുഞ്ഞാണു പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കവെയാണ് പുലി കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. വനത്തിന് തൊട്ടടുത്താണ് ഇവരുടെ വീട്. കുഞ്ഞിനെ എടുത്തുകൊണ്ടുപോയത് ആരും അറിഞ്ഞില്ല.
പിന്നീട് കുഞ്ഞിനെ കാണാതായതോടെ നടത്തിയ തെരച്ചിലില്‍ വീടിന് അരകിലോമീറ്റര്‍ മാത്രം അകലെനിന്ന് മൃതദേഹം കണ്ടെത്തി. പുലിയുടേതിനു സമാനമായ മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























