പാലക്കാട് നല്ലോപ്പിള്ളിയില്‍ അന്തര്‍സംസ്ഥാന ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്, ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം

പാലക്കാട് നല്ലോപ്പിള്ളിയില്‍ അന്തര്‍സംസ്ഥാന ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് ഇന്നലെ രാത്രി അടൂരിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി എല്ലാവരെയും പുറത്തിറക്കി.
https://www.facebook.com/Malayalivartha
























