മധ്യവേനല്‍ അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ആറിന് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും സജീവമാകും

മധ്യവേനല്‍ അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ആറിന് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും സജീവമാകും. മുന്‍കൊല്ലങ്ങളില്‍നിന്ന് വ്യത്യസ്തമായി പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ആറിനാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പലതും ഇന്നു തുറക്കും.
ബുധനാഴ്ച കന്യാകുമാരിയില്‍ എത്തുന്ന കാലവര്‍ഷം വ്യാഴാഴ്ച സംസ്ഥാനത്ത് പ്രവേശിക്കും. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെമ്പാടും മഴ ലഭിക്കും. എന്നാല്‍, മുന്‍ വര്‍ഷത്തെക്കാള്‍ മഴ കുറയാനാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും 97 ശതമാനം മഴ ലഭിക്കുമെന്നുമാണു പ്രതീക്ഷയെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. പതിവുപോലെ മേയ് 18ന് കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കന്‍ മേഖലകളിലെത്തി. അടുത്ത 72 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്തെത്തും. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ജൂണ്‍ ആറിനു തന്നെ കേരളത്തില്‍ എത്തും.
"
https://www.facebook.com/Malayalivartha
























