Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കടുപ്പിച്ച് അന്വേഷണ സംഘം... ബാലഭാസ്‌കറിന്റെ സഹായികളില്‍ പലരും സ്വര്‍ണ്ണക്കടത്തുകാരെന്ന് ഡി.ആര്‍.ഐയുടെ പ്രാഥമിക കണ്ടെത്തല്‍; വിദേശ ഷോകള്‍ നടത്തുന്നവര്‍ നിരീക്ഷണത്തില്‍; ബാലഭാസ്‌കറിന്റെ അപകട മരണം നിര്‍ണായകമായ വഴിത്തിരിവിലേക്ക്; സംശയം ദൂരീകരിക്കാന്‍ അന്വേഷണ സംഘം

03 JUNE 2019 09:19 AM IST
മലയാളി വാര്‍ത്ത

പ്രിയ സംഗീതജ്ഞനായ ബാലഭാസ്‌കറിന്റെ അപകട മരണം വല്ലാത്തൊരു ട്വിസ്റ്റിലേക്കാണ് പോകുന്നത്. മരണം നടന്ന് 9 മാസം കഴിഞ്ഞിട്ടും പോലീസിന് യാതൊന്നും കണ്ടുപിടിക്കാനാകാതെ വന്നതോടെ അന്വേഷണം മരവിച്ച മട്ടായിരുന്നു. അപ്പോഴാണ് സ്വര്‍ണക്കടത്തുകാര്‍ പിടിയിലായത്. അതിന് പിന്നാലെ സര്‍ണക്കടത്തുകാര്‍ക്ക് ബാലഭാസ്‌കറിന്റെ മാനേജറാണെന്ന തരത്തില്‍ വാര്‍ത്ത വന്നു. എന്നാല്‍ ഭാര്യ ലക്ഷ്മി രംഗത്തുവരികയും ബാലഭാസ്‌കറിന്റെ മാനേജറല്ലെന്നും പറഞ്ഞു. അവസാനം കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ എല്ലാം മാറിമറിഞ്ഞു. 

അതേ സമയം ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുമായി സഹകരിച്ചിരുന്ന പലര്‍ക്കും സ്വര്‍ണക്കടത്തുകേസില്‍ പങ്കെന്ന് ഡി.ആര്‍.ഐയുടെ പ്രാഥമിക കണ്ടെത്തല്‍. സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു ബാലഭാസ്‌കറിന്റെ മരണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നതും ക്രൈം ബ്രാഞ്ച് അന്വേഷണവിധേയമാക്കും. അതിനിടെ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ: എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.


വിദേശത്തു നടക്കുന്ന സംഗീത പരിപാടികളുടെ മറവില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ ഇക്കൂട്ടര്‍ സ്വര്‍ണം കടത്തിയെന്നാണ് നിഗമനം. തബലയുള്‍പ്പടെയുള്ള സംഗീത ഉപകരണങ്ങള്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായാണു കണ്ടെത്തല്‍. അവതാരക എന്ന നിലയില്‍ ശ്രദ്ധേയായ ഗായിക, റിയാലിറ്റി ഷോകളിലൂടെ താരമായ യുവ സംഗീതസംവിധായകന്‍, സ്‌റ്റേജ് ഷോകളുടെ പിന്നണിയില്‍ സജീവമായ സിനിമാ സംഘടനയിലെ പ്രമുഖന്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. സിനിമാ മേഖലയിലേക്കും അന്വേഷണം നീണ്ടേക്കും. 

പലരുടേയും വിദേശ യാത്രകളുടെ വിശദാംശങ്ങള്‍ ഡി.ആര്‍.ഐ. പരിശോധിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന വിദേശ സ്‌റ്റേജ് ഷോകളുടെയും ഇതില്‍ പങ്കെടുത്ത പലതാരങ്ങളുടെയും വിശദാംശങ്ങള്‍ പരിശോധിക്കും. ബാലഭാസ്‌കറിന്റെ ദീര്‍ഘകാല സുഹൃത്ത് വിഷ്ണു, ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ സംഘാടകനായ പ്രകാശ് തമ്പി എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ വന്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായതോടെയാണ് വിദേശ സ്‌റ്റേജ് ഷോകളുടെ മറവില്‍ നടക്കുന്ന സ്വര്‍ണക്കടത്തിലേക്ക് ഡി.ആര്‍.ഐയുടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്. വലിയ റാക്കറ്റ് തന്നെ പിന്നിലുണ്ടെന്നാണ് സംശയം. 

എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ബാലഭാസ്‌കറിന് സ്വര്‍ണക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഘാംഗങ്ങള്‍ ചതിച്ചതാണോ എന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡി.ആര്‍.ഐ. അന്വേഷണത്തിനാവില്ല. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശ് തമ്പിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ഡി.ആര്‍.ഐയ്ക്കു ലഭിച്ചിട്ടുണ്ട്.

പരിപാടികള്‍ക്കായി പലരും വിദേശത്ത് പോയിരുന്നത് സ്വര്‍ണം കടത്താന്‍ വേണ്ടിയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശ് തമ്പിയായിരുന്നു ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. ബാലഭാസ്‌കര്‍ ഒപ്പമുള്ളപ്പോള്‍ ഗ്രീന്‍ചാനല്‍ വഴിയായിരുന്നു തിരികെ വന്നിരുന്നത്. ഇതു മറയാക്കിയായിരുന്നു സ്വര്‍ണക്കടത്ത്. വിദേശ ഷോകള്‍ ബുക്ക് ചെയ്തിരുന്നത് പ്രകാശ് തമ്പിയാണ്. പ്രകാശ് തമ്പിയും വിഷ്ണുവും ഫോണില്‍ ബന്ധപ്പെട്ട താരങ്ങളില്‍ പലരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends