കളിക്കുന്നതിനിടെ ഫ്‌ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്നു വീണ രണ്ടരവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഫ്‌ലാറ്റിന്റെ മൂന്നാംനിലയില്‍നിന്നു വീണ രണ്ടരവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫഌറ്റിന്റെ മൂന്നാംനിലയില്‍നിന്നു വീണ ആദിക്കിലിന് നെറ്റിയില്‍ ചെറിയൊരു മുറിവേയുള്ളൂ. നന്നായി മണലുള്ള മുറ്റത്തേക്ക് കമിഴ്ന്നുവീണത് ഏറെ രക്ഷയായി. ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കാന്റീനിലെ ജീവനക്കാരനുമായ ധരംസിങ്ങിന്റെ മകനാണ് ആദിക്. ഗുരുവായൂരിനടുത്ത് തിരുവെങ്കിടം കൃഷ്ണപ്രിയ ഫഌറ്റിലെ മൂന്നാംനിലയിലാണ് ഇവര്‍ താമസിക്കുന്നത്.
ശനിയാഴ്ച കാലത്ത് വരാന്തയില്‍ അനിയത്തി ഗുഡികയോടൊപ്പം കളിക്കുന്നതിനിടെ തൂണിലൂടെ മുകളിലേക്ക് കയറാന്‍ നോക്കിയ ആദിക് കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ആത്തിയും അയല്‍വാസികളായ നാരായണനും സെല്‍വിയുമെല്ലാം നിലവിളിയോടെ താഴേയ്ക്ക് കുതിച്ചു. മണ്ണില്‍ മുഖം പൂഴ്ത്തി വീണുകിടന്ന ആദിക് ഒന്നും സംഭവിക്കാത്തമട്ടില്‍ മെല്ലെ എഴുന്നേറ്റു. അരുതാത്തത് എന്തോ ചെയ്തുപോയെന്ന ഭാവത്തോടെ ആ കുട്ടി എല്ലാവരെയും മാറിമാറി നോക്കി. ഉടന്‍ കുഞ്ഞിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ ഒടിവോ ചതവോ കണ്ടില്ല. നെറ്റിയിലെ മുറിവ് കെട്ടിയശേഷം അവര്‍ വീട്ടിലേക്ക് മടങ്ങി. എന്തായാലും അദ്ഭുതകരമായി രക്ഷപ്പെട്ട ആദിക്കിനെ കാണാന്‍ അയല്‍ക്കാരുടെ തിരക്കാണ്. പുതിയ രീതിയില്‍ ഫ്‌ലാറ്റിന്റെ മുറ്റം ടൈലിടാത്തത് ഭാഗ്യമായി എന്നാണ് എല്ലാവരും പറയുന്നത്.
"
https://www.facebook.com/Malayalivartha
























