കഥകള്‍ മാറുന്നു... ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി; ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു; താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നത്; പ്രകാശ് തമ്പി ബാലുമായി അടുപ്പത്തിലായത് ജിംനേഷ്യത്തില്‍

ബാലഭാസ്‌കറിന്റെ അപകടമരണത്തെ ചുറ്റിപ്പറ്റി പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പലരേയും സംശയ നിഴലിലാക്കി ബാല ഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
അതേസമയം അപകട സമയത്തു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണു വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നത്. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. ബാലഭാസ്‌കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്.
അവിടെ ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. സംഗീതപരിപാടികള്‍ ഏകോപിപ്പിക്കുന്നയാള്‍ ഇതിനിടെ വിദേശത്തു പോയപ്പോള്‍ തമ്പി ഈ ജോലി ഏറ്റെടുത്തു. തമ്പി ഉള്‍പ്പെടെ പലരും ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ബാലുവിനു മറ്റു ബന്ധങ്ങളില്ലെന്ന പോസ്റ്റ് ബാലഭാസ്‌കറിന്റെ ഫെയ്‌സ് ബുക് പേജില്‍ ഇട്ടതു തന്റെ അറിവോടെയാണ്. ബാലുവിന്റെ ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലി നടത്തിയിരുന്ന ഏജന്‍സിയാണ് ഇതു ചെയ്തത്. അപകടത്തെത്തുടര്‍ന്നു തനിക്കു ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഏജന്‍സിയോട് പോസ്റ്റ് ഇടാന്‍ നിര്‍ദേശിച്ചതെന്നും ലക്ഷ്മി പറഞ്ഞു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തലുകളും വന്നു കൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും പിടിയിലായതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
തങ്ങള്‍ക്ക് സംഭവത്തില്‍ ആദ്യം മുതല്‍ സംശയമുണ്ടായിരുന്നെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവും, ബന്ധുവും സുഹൃത്തുമായ പ്രിയ വേണുഗോപാലും രംഗത്തെത്തി. ബാലഭാസ്‌കറും ഭാര്യയും തമ്മില്‍ ഗുരുതരമായ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വിവാഹമോചനത്തിന്റെ പടിവാതിലില്‍ വരെയെത്തിയെന്നുമാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. പ്രകാശ് തമ്പിയും വിഷ്ണുവുമായി ബാലഭാസ്‌കറിന് സൗഹൃദമില്ലെന്നും ചില പരിപാടികളില്‍ സഹകരിച്ചിട്ടുള്ളതല്ലാതെ മറ്റു ബന്ധുമില്ലെന്നുമായിരുന്നു ലക്ഷ്മി നേരത്തെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വിശദീകരണം.
ലക്ഷ്മിയുടെ വിദേശയാത്രകള്‍ സംശയാസ്പദമാണെന്നും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വച്ചു മരിച്ച അന്ന് നിയന്ത്രണങ്ങള്‍ മറികടന്ന് ഒരു വ്യക്തി നടത്തിയ സന്ദര്‍ശനം ദുരൂഹമാണെന്നും പ്രിയ ആരോപിക്കുന്നു.
ഉണ്ണിയുടെയും പ്രിയയുടെയും മൊഴികള്‍ ഇന്നു തന്നെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ പിടിയിലായ പ്രകാശന്‍തമ്പിയും സഹായി വിഷ്ണുവുമായി നിരവധി സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കറിനുണ്ടായിരുന്നുവെന്നാണ് സൂചന.
അപകടസമയത്തു രണ്ടുപേരെ സംശയാസ്പദമായ രീതിയില്‍ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും ഗൗരവകരമാണ്. സംഭവസമയത്തു ബാലഭാസ്‌കറിന്റെ ഒപ്പമുണ്ടായിരുന്ന ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴി വീണ്ടുമെടുക്കും
"
https://www.facebook.com/Malayalivartha
























