മലപ്പുറത്ത് ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ഇരുപതുകാരനെ അഞ്ചംഗസംഘം മർദ്ദിച്ച് മൃതപ്രായനാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

മലപ്പുറത്ത് പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ബന്ധുവായ ഇരുപതുകാരനെ അഞ്ചംഗസംഘം ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അക്രമി സംഘത്തിലുണ്ടായിരുന്നവരെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് ആക്രമിക്കപ്പെട്ട നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. വലമ്ബൂരിലുള്ള യുവതിയുമായുള്ള പ്രണയ ബന്ധത്തിന്‍റെ പേരിലാണ് നാഷിദ് അലിയെ ആക്രമിച്ചത്. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പരാതി നല്‍കിയതിന്‍റെ വിരോധത്തില്‍ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും നാഷിദ് അലിയുടെ അമ്മ വ്യക്തമാക്കുന്നു.
പാതായ്ക്കര ചുണ്ടപറ്റ സ്വദേശിയാണ് നാഷിദ് അലി. ഇയാളെ റെയില്‍വേ ട്രാക്കില്‍ കൊണ്ട് പോയി ഇരുമ്ബ് വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായാണ് പരാതി. നാഷിദ്‌അലിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നാഷിദിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘത്തിന്റെ നേതാവിന്റെ സഹോദരിയെ യുവാവ് പ്രണയിച്ചതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദിച്ചതായി നാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുമ്ബുവടികളും മറ്റും ഉപയോഗിച്ച് തന്റെ കയ്യും കാലും തല്ലിയൊടിച്ചതായി നാഷിദ് പറഞ്ഞു.
മണിക്കൂറുകളോളം യുവാവിനെ അക്രമിസംഘം മര്‍ദിച്ചു. ഇതിനിടെ തലകീഴായി കെട്ടിത്തൂക്കുകയും, ദേഹത്ത് കത്തി ഉപയോഗിച്ച് വരയുകയും ചെയ്തു. തന്നെ മൂത്രം കുടിപ്പിച്ചതായും കാലിന്റെ പാദത്തില്‍ തീപൊളലേല്‍പ്പിച്ചതായും കണ്ണില്‍ ഇളനീര്‍ കുഴമ്ബ് പോലെയുളള ദ്രാവകം ഒഴിച്ചതായും നാഷിദ് പറയുന്നു. തുടര്‍ന്ന് മൃതപ്രാണനായ നാഷിദിനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























