‘ഉള്ളി സുര' വിളി; ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിന് ഉള്ളി, ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രന്‍

‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. നിത്യേന ട്രോളുകൾ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിന് ഉള്ളി, ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രന്‍ മറുപടി നല്‍കുന്നു.
ഏറ്റവും ക്ലിക്കായ ട്രോളും അതുതന്നെയാണ്. ഞാൻ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്കു കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടെന്നു കരുതുന്ന വ്യക്തിയുമല്ല ഞാൻ. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമർശത്തിൽ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം– സുരേന്ദ്രന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മഞ്ചേശ്വരത്ത് മൽസരിക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയിൽ മൽസരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നേതാക്കൾക്ക് അവസരം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























