സിങ്കം ഇപ്പോള്‍ പുപ്പുലി... മക്കളെ അടിച്ചേല്‍പ്പിക്കാതെ അവരവരുടെ പാട്ടിന് വിട്ടാല്‍ എന്ത് സംഭവിക്കും; ധീരനായ പോലീസ് ഓഫീസര്‍ ആ തീരുമാനമെടുത്തു; അവസാനം സംഭവിച്ചത്

മലയാളികള്‍ക്ക് എന്നും അഭിമാനം നല്‍കുന്ന പോലീസ് ഓഫീസറാണ് സിങ്കമെന്ന ഋഷിരാജ് സിംങ്. കുറ്റവാളികള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ എന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം മകന്റെ കാര്യത്തില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഋഷിരാജ് സിംങ്.
എല്ലാവരും മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കാന്‍ നോക്കുമ്പോള്‍ ഋഷിരാജ് സിംങ് എല്ലാം മകന് വിട്ടു കൊടുക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ മകന്‍ പഠിക്കാന്‍ വയ്യെന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും സമ്മതിക്കുമോ? അതും വലിയൊരു കുടുംബത്തില്‍. എന്നാല്‍ ഋഷിരാജ് സിംഗ് മകന്റെ ആഗ്രഹത്തിന് മനസ് തുറന്ന് സമ്മതം നല്‍കി.
മക്കളെ നമ്മളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പഠിപ്പിയ്ക്കണമെന്ന് പറയുകയാണ് ഋഷിരാജ് സിംങ്. തന്റെ മകനെ അവന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചാണ് പഠിപ്പിച്ചതെന്നാണ് ഋഷിരാജ് സിംങ് പറയുന്നത്. തന്റെ മകന്‍ പന്ത്രണ്ടാം ക്ലാസ് വരെ മാത്രമാണ് പഠിച്ചതെന്നും അദ്ദേഹം പറയുന്നു. അമൃത ടിവിയിലെ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴാണ് ഋഷിരാജ് സിംങ് തന്റെ മകനെ കുറിച്ച് പറഞ്ഞത്.
മകന് പഠനത്തിന് ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. 59 ശതമാനത്തിന് മുകളില്‍ അവന് മാര്‍ക്കുണ്ടായിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ചോദിച്ചു ഇത് എന്താണ് ഇങ്ങനെയെന്ന്. എനിക്ക് ഇത്രയെ ചെയ്യാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള്‍ എന്തിനാണ് ശല്യം ചെയ്യെന്നത്. പ്ലസ് ടുവിന് 62 ശതമാനം കൊണ്ടാണ് പാസ്സായത്. അത്രയും മാര്‍ക്ക് വാങ്ങിച്ചിട്ട് ഇന്നത്തെ ലോകത്ത് കാര്യമൊന്നുമില്ലെന്ന് അറിയാമല്ലോ.
ഇനി എന്താ പരിപാടി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇനി എനിക്ക് പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മകന്‍ പറഞ്ഞു. ഒരു അനിമേഷന്‍ ഡിപ്ലോമ ചെയ്യാന്‍ ആണ് താല്‍പര്യമെന്ന് പറഞ്ഞു. വിദ്യാഭ്യാസ ലോണ്‍ എടുത്ത് പഠിപ്പിച്ചു. പിന്നീട് ബോംബേയില്‍ ഒരു ചെറിയ സ്റ്റുഡിയോയില്‍ ജോലി ചെയ്തു. അവിടെ നിന്ന് വലിയ സ്റ്റുഡിയോയിലേക്ക് മാറി. അവന്‍ എന്താണ് ചെയ്യുന്നത് എന്നുപോലും എനിക്ക് അറിയില്ല. പിന്നീട് ബാംഗ്ലൂരിലേക്ക് വന്നു.
അവിടെ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ഒരു സ്റ്റുഡിയോ ഉണ്ട്. അവിടെ പരീക്ഷ എഴുതിയാണ് കയറിയത്. ഇയാളുടെ വര്‍ക്ക് കണ്ട് അയാളെ ലണ്ടനിലേക്ക് അയച്ചു. ഇവിടെനിന്ന് പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോള്‍ ചൈനയില്‍ ഒരു സ്റ്റുഡിയോയിലാണ്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണ് ഇയാള്‍ക്കുള്ളത്. ഞാന്‍ ഒരു ഐപിഎസ് കാരനാണെന്ന് പറഞ്ഞ് മകനെ നിര്‍ബന്ധിച്ച് പഠിപ്പിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. ചിലപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങുപ്പോവുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുമായിരുന്നു. നമ്മുടെ മക്കള്‍ നമ്മുടെ അടുത്തുണ്ടല്ലോ. അവരുടെ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ആയിക്കോളുമെന്നും ഋഷിരാജ് സിംങ് പറഞ്ഞു.
https://www.facebook.com/Malayalivartha
























