സദാചാരം പഠിപ്പിക്കാനിറങ്ങിയയാളെ കണ്ടംവഴി ഓടിച്ച് മലയാളി താരം സാനിയ ഇയ്യപ്പന്‍

ക്വീന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറി കൂടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാന്‍ വന്നയാൾക്ക് നല്ല ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം.
മോഡേണ്‍ വേഷത്തിലുള്ള ഫോട്ടോ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് ശ്രീഹരി എന്ന യുവാവിനെ ' ചൊടിപ്പിച്ചത്. 'നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ' എന്നായിരുന്നു ചിത്രത്തിനു താഴെ ഇയാളിട്ട കമന്റ്.
എന്നാല്‍ തന്റെ വേഷവിധാനത്തെ പരിഹസിച്ചെത്തിയ യുവാവിന് കിടിലന്‍ മറുപടിയാണ് സാനിയ നല്‍കിയത്. 'നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ' എന്ന കമന്റിന് 'ഇല്ലെടാ കുട്ടാ' എന്നാണ് താരം നല്‍കിയ മറുപടി. സാനിയുടെ ഈ മറുപടി ലൈക്ക് ചെയ്ത് നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























