നിപ ഭീതി: യുവാവിന്റെ ഒപ്പം താമസിച്ചിരുന്നത് 22 പേർ

കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന നിപ സംശയിക്കുന്ന യുവാവിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നു തൃശൂര്‍ ഡിഎംഒ.
യുവാവിനു തൊടുപുഴയില്‍നിന്നു വരുമ്പോള്‍ തന്നെ പനിയുണ്ടായിരുന്നതിനാൽ അവിടെ നിന്നാവാം വൈറസ് ബാധിച്ചത്. അതെ സമയം തൃശൂരില്‍ ഒപ്പം താമസിച്ച 22 പേര്‍ക്കും പനിയില്ല. ഇവരിൽ ആർക്കും ഇതുവരെ നിപ ലക്ഷണങ്ങളില്ലെന്നും ഡിഎംഒ അറിയിച്ചു. എങ്കിലും മുൻ കരുതലിന്റെ ഭാഗമായി ആറുപേരെ നിരീക്ഷണത്തിൽ വച്ചിട്ടുണ്ട്.
കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയിൽ നിപയ്ക്കു സമാനമായ ലക്ഷണങ്ങൾ ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഉച്ചയോടെ മാത്രമേ ലാബ് പരിശോധനാ ഫലം ലഭിക്കുകയുള്ളൂ
കൊച്ചി, കളമശേരി, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. ഓസ്ട്രേലിയയില്‍നിന്ന് എത്തിച്ച മരുന്ന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടെന്നും നിപ സ്ഥിരീകരിച്ചാല്‍ അത് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു
വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും ആണ് നിപ വൈറസ് കാണപ്പെടുന്നത്. വവ്വാൽ കടിച്ച പഴം ആരെങ്കിലും കഴിക്കുമ്പോൾ വൈറസ് ഉള്ളിലെത്തുകയും ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബി–ടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും.
രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപകൾ എത്തുന്നതോടെ
രക്തത്തിൽ വൈറസ് കലരുന്ന വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബി–ടുവിൽ കടന്നു മസ്തിഷ്കജ്വരം വരുത്തും
സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. രോഗിയുടെ അടുത്തു ചെല്ലുമ്പോൾ മൂക്ക്, വായ എന്നിവ മറച്ചു മാസ്ക് ധരിക്കുക. കൈകളിൽ ഗ്ലൗസ് ധരിക്കണം രോഗിയെ പരിചരിച്ചവർ സോപ്പുകൊണ്ടു കൈ കഴുകണം. ശേഷം സോപ്പ് ഉപയോഗിച്ചു കുളിക്കുകായും വേണം ..വായുവിലൂടെ പകരാനുള്ള സാധ്യത വളരെ കുറവാണ്
രോഗലക്ഷണങ്ങൾ പ്രകടമായശേഷമേ വൈറസ് പകരൂ. ഏഴു മുതൽ 14 ദിവസം വരെ രോഗിയിൽനിന്നു വൈറസ് പകരാനുള്ള സാധ്യത വളരെക്കുറവാണ്.
https://www.facebook.com/Malayalivartha
























