Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

'ഞാന്‍ ഉറങ്ങിപ്പോയി എന്റെ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ ' എന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റിയതെന്തിന്? 'കൊന്നത് തന്നെ, ബാലുവിനെ അവര്‍ കൊന്നതുതന്നെ. ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല, അതുറപ്പാണ്, നൂറ് ശതമാനം; നെഞ്ച് പിടഞ്ഞ് ബാലഭാസ്ക്കറുടെ അച്ഛൻ

03 JUNE 2019 02:44 PM IST
മലയാളി വാര്‍ത്ത

ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല, 'കൊന്നത് തന്നെ, ബാലുവിനെ അവര്‍ കൊന്നതുതന്നെ.സംഗീത സംവിധായകന്‍ ബാല ഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച്‌ അച്ഛൻ ഉണ്ണിയുടെ പ്രതികരണമാണിത്. 'ബാലുവിന്റെ മരണം സംശയാസ്പദമാണ്. മകന്റെ മരണത്തില്‍ സംശയിച്ചിരുന്ന ചിലര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലും പ്രതികളായതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് ഉണ്ണിയുടെ ആവശ്യം. 'അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, സംശയങ്ങള്‍ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ പരിശോധിക്കാനോ അത്തരം തെളിവുകള്‍ ശേഖരിക്കാനോ അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ല.


ബാലുവാണ് വാഹനം ഓടിച്ചതെന്ന സാക്ഷിമൊഴികള്‍ ചൂണ്ടിക്കാട്ടി കേസ് തേച്ചുമായ്ച്ച്‌ കളയാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നല്‍കിയ പരാതിയില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലും നിര്‍ണായകമായ സൂചനകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാതെപോയത് എന്താണെന്ന കാര്യത്തില്‍ സംശയമുണ്ട്. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും'- റിട്ടയേര്‍ഡ് പോസ്റ്റല്‍ വകുപ്പ് ജീവനക്കാരനായ സി.കെ ഉണ്ണി ഒരു മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെ.



പാലക്കാട്ടെ ഒരു ‌ഡോക്ടര്‍, ബാലുവിന്റെ ട്രൂപ്പില്‍ പ്രോഗ്രാം മാനേജരായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇപ്പോള്‍ ഡി.ആര്‍.ഐയുടെ പിടിയിലായ പ്രകാശ് തമ്ബി,​ ഈ കേസില്‍ ഒളിവില്‍ കഴിയുന്ന ഇയാളുടെ സുഹൃത്ത് വിഷ്ണു എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നതായി ഉണ്ണി വെളിപ്പെടുത്തി. 'സ്വര്‍ണക്കടത്തും സംഭവങ്ങളുമെല്ലാം ബാലുവിന്റെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങളാണ്. ബാലഭാസ്കറിനെ അതിലേക്ക് ആരും വലിച്ചിഴക്കരുത്. സ്വര്‍ണ്ണക്കടത്ത് പുറത്താകുന്നതിനും മുമ്പേ ഇവരുടെ പേരുകള്‍ ഞാന്‍ പരാതിയില്‍ ആരോപിച്ചിരുന്നുവെന്നും ഉണ്ണി പറഞ്ഞു.



വേട്ടയാടുന്ന സംശയങ്ങള്‍

എല്ലാമെല്ലാമായിരുന്ന മകന്റെ മരണത്തില്‍ തളര്‍ന്നുകഴിയുന്ന പിതാവിന്റെ മനസിനെ നിരന്തരം വേട്ടയാടുന്ന സംശയങ്ങള്‍ പലതാണ്. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബാലഭാസ്കറിനെ അപായപ്പെടുത്തിയതാകാമെന്ന് അദ്ദേഹം ഉറച്ച്‌ വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തുണ്ടായത് വെറും അപകട മരണമല്ല, അട്ടിമറിയാണെന്ന് ഉറച്ച്‌ വിശ്വസിക്കാന്‍ സി.കെ ഉണ്ണി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ഇവയാണ്:

 ദീര്‍ഘദൂര യാത്രയില്‍ ബാലു വാഹനം ഓടിക്കാറില്ല.

 തലേദിവസം വിളിക്കുമ്ബോഴും തൃശൂരിലെ ക്ഷേത്ര ദര്‍ശനത്തിനുശേഷം അവിടെ തങ്ങുന്നുവെന്നാണ് പറഞ്ഞത്. പെട്ടെന്ന് തീരുമാനം മാറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചതെന്തിന് ?​

 ബാലുവാണ് വാഹനം ഓടിച്ചതെങ്കില്‍ വാഹനത്തിന്റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചിട്ടും കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതെങ്ങനെ?​

 കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനം ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ അതേദിശയില്‍ അപകടത്തില്‍പ്പെടുന്നതിന് പകരം 90 ഡിഗ്രി ചരിഞ്ഞ് ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്തെ മരത്തില്‍ ഇടിച്ചതെങ്ങനെ?

 സംഭവദിവസം ആശുപത്രിയില്‍ വച്ച്‌ 'ഞാന്‍ ഉറങ്ങിപ്പോയി എന്റെ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ ' എന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റിയതെന്തിന്?

. അ‌ര്‍ജുനും ഉണ്ണിയും പ്രകാശ് തമ്ബിയും തമ്മിലുള്ള ബന്ധം?

 ബാലുവിനേറ്റ പരിക്കിനെപ്പറ്റി ഡോക്ടര്‍ നല്‍കിയ വിവരം അന്വേഷിക്കേണ്ടതല്ലേ? (പിന്‍ സീറ്റിലായിരുന്ന ബാലഭാസ്കര്‍ തെറിച്ച്‌ മുന്നിലെ രണ്ട് സീറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങുകയും തല ശക്തമായി ഇടിച്ച്‌ തലയോട്ടി തകരുകയും ചെയ്തിട്ടുണ്ട്. തലച്ചോറിനും ക്ഷതമുണ്ട്. കഴുത്തിനേറ്റ ക്ഷതം സ്പൈനല്‍കോഡും തകര്‍ത്തു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിന്റെ ഡയഫ്രം പൊട്ടി വയറ്റിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. സീറ്റ് ബെല്‍റ്റിന്റെയോ എയര്‍ ബാഗിന്റെയോ സംരക്ഷണമില്ലാതെ പിന്‍സീറ്റില്‍ നിന്ന് തെറിച്ചതിനാലാണ് ഇത്തരത്തില്‍ പരിക്ക് സംഭവിക്കുന്നത്.)

. കാര്‍ അപകടത്തില്‍പ്പെട്ടയുടന്‍ അവിടെ നിന്ന് രണ്ടുപേര്‍ ബൈക്കില്‍ കയറിപോകുന്നത് കണ്ടതായി ഒരു യാത്രക്കാരന്‍ നല്‍കിയ വിവരം. ഈ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കാന്‍ ഈ യാത്രക്കാരനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


മകന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് ഉണ്ണി പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇനി ഒന്നും ബാക്കിയില്ല. സുഖമില്ല. ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. ഇതൊന്നും വേണ്ടായിരുന്നു. അവനെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ അതിനും ഭയമില്ല.

മകന്റെ ഒരുഫോട്ടോ പോലും എനിക്ക് ഇന്ന് കാണാന്‍ വയ്യ.' ചില്ലിട്ട് വയ്ക്കാമെന്ന് കരുതി പ്രിന്റെടുത്ത ഫോട്ടോ കവറില്‍ നിന്ന് പുറത്തെടുത്ത പിതാവ് മകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നെഞ്ചുപൊട്ടി വിതുമ്ബി. 'ടിവി ചാനലുകളിലെ റിയാലിറ്റി ഷോകള്‍പോലും ഇന്ന് കാണാനാകുന്നില്ല. അവന്റെ ചില രാഗങ്ങള്‍ കേള്‍ക്കുമ്ബോള്‍ ദു:ഖം താങ്ങാനാകാതെ ചാനല്‍ മാറ്റുകയാണ് ഞാന്‍. എന്റെ മകന്‍ പോയി എന്നതിലുപരി നല്ലൊരു ആര്‍ട്ടിസ്റ്റിനെയാണ് നഷ്ടപ്പെട്ടത്. അതിന് ഉത്തരവാദികളെ ദൈവം വെറുതെ വിടില്ലെന്നും പിതാവ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends