ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരെ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക; നോമ്പുതുറക്കാനായി വിഭവങ്ങള്‍ ഒരുക്കിയ അമ്പല കമ്മറ്റിയിലെ ചെറുപ്പക്കാർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി

ജാതിയ്ക്കും മതത്തിനും അതീതമായി സ്നേഹത്തിന് വില നല്‍കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നോമ്പുതുറക്കാനായി വിഭവങ്ങള്‍ ഒരുക്കിയാണ് ഏറനാട്ടെ അമ്പല കമ്മറ്റിയിലെ ഈ ചെറുപ്പക്കാര്‍ മറ്റുള്ളവർക്ക് മാതൃകയാകുന്നത്.
സദുദ്ദേശത്തോടെയുള്ള പ്രവൃത്തികള്‍ എന്നും അംഗീകരിച്ചിട്ടുള്ളവരാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. ഇത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാക്കളെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.
കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. "ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരെ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക "എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവെച്ചത്. ചെറുപ്പക്കാരുടെ നല്ല മനസ്സിന് നിറഞ്ഞ കൈയ്യടി നല്‍കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ.
https://www.facebook.com/Malayalivartha
























