ഐ.സി.ഡി.എസ്. വാര്‍ഷിക സര്‍വേ 2019-20

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടേയും വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കുള്ള അടിസ്ഥാന രേഖയാണിത്. ആയതിനാല്‍ ഇതില്‍ കൃത്യത ഉറപ്പുവരുത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. അങ്കണവാടി പ്രവര്‍ത്തകര്‍ ജൂലൈ 1 മുതല്‍ 15 വരെയുള്ള തീയതികളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതിന് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലേക്ക് പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പ് വരുത്തേണ്ടതാണെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha
























