ശ്രീലങ്കയിൽനിന്നും സ്‌ഫോടകവസ്തുക്കളും ലഹരിമരുന്നുകളുമുൾക്കൊള്ളുന്ന ബോട്ട് കേരളതീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് കനത്ത ജാഗ്രത തുടരുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ ആണ് തീരുമാനമായത്.. വിദ്യാലയങ്ങൾ തുറക്കുന്ന സമയമായതിനാൽ കനത്ത ജാഗ്രത വേണമെന്നും യോഗത്തിൽ തീരുമാനമായി

ശ്രീലങ്കയിൽനിന്നും സ്‌ഫോടകവസ്തുക്കളും ലഹരിമരുന്നുകളുമായി തീവ്രവാദികൾ കേരള തീരത്ത് ... വിവരത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി
ശ്രീലങ്കയിൽനിന്നും സ്‌ഫോടകവസ്തുക്കളും ലഹരിമരുന്നുകളുമുൾക്കൊള്ളുന്ന ബോട്ട് കേരളതീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് കനത്ത ജാഗ്രത തുടരുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ ആണ് തീരുമാനമായത് . വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപനം തടയാൻ കർശന നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വിദ്യാലയങ്ങൾ തുറക്കുന്ന സമയമായതിനാൽ കനത്ത ജാഗ്രത വേണമെന്നും യോഗത്തിൽ തീരുമാനമായി
ഐഎസ് ബന്ധമുള്ളവർ ശ്രീലങ്കയിൽ നിന്നും ഒരു ബോട്ടിൽ കേരള തീരം ലക്ഷ്യമാക്കി നീങ്ങുന്നവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപ്, കേരള തീരങ്ങളിൽ ജാഗ്രത തുടങ്ങിയത്. പക്ഷെ ബോട്ട് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ശ്രീലങ്കയിൽ തീവ്രവാദികള്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ കടൽമാർഗം കടത്തിയതാകാമെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇതേ തുടർന്നാണ് കേരള തീരത്ത് ജാഗ്രത തുടരാൻ തീരുമാനിച്ചത്.
തീരദേശ സംരക്ഷണത്തിനു മാത്രമായി ഒരു പ്രത്യേക സേനയെ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ് എന്നിവരുമായി സഹകരിച്ചായിരിക്കും പുതിയ സേനയെ രൂപികരുക്കുന്നത്.
കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത് കുറയണമെങ്കിൽ ഉപഭോഗം കുറയക്കാനുള്ള നടപടികളാണ് ശക്തമാക്കേണ്ടെതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥകും എക്സൈസ് കമ്മീഷണറും അഭിപ്രായപ്പെട്ടത്. ഡീ അഡിക്ഷൻ സെന്‍ററുകളിൽ നിന്നും പുറത്തേക്ക് വരുന്ന വിദ്യാർത്ഥികളെ വീണ്ടും നിരീക്ഷിക്കാൻ വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ വകുപ്പുകള്‍ ചേർന്ന് പ്രത്യേക പദ്ധതി തയ്യാറാക്കും.
പൊലീസിന്‍റെ ഹോപ്പ് ഒആർസി പദ്ധതികള്‍ വിപുലപ്പെടുത്തും. എക്സൈസ്- പൊലീസ് മേധാവികള്‍ അന്തർസംസ്ഥാന ലഹരി കടത്ത് തടയാനുള്ള ഏകോപനം നടത്തും.
എക്സൈസ് -പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിദ്യാഭ്യാസ -സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രചരണങ്ങളുടെ ഭാഗമായി ഹ്രസ്വചിത്രങ്ങള്‍ നിർമ്മാക്കാനും തീരുമാനിച്ചു
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി
ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എന്‍ഐഎ കോടതിയില്‍ പറഞ്ഞിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനമുണ്ടെന്നും വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്നും തെളിഞ്ഞിരുന്നു. .
കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. മത പഠനത്തിന്റെ പേരില്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ചാവേറാക്രമണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റിയാസ് ആണ് കേരളത്തില്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്
കഴിഞ്ഞ മാസം ഐഎസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 26 കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കുന്നു. ഐബിയും സൈനിക ഇന്റലിജന്‍സുകളും ഇതിന് വേണ്ട നിര്‍ദേശം നല്‍കി.
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, കേരളത്തിലെ വിവിധ സൈനിക താവളങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിൽ സുരക്ഷാ കർശനമാക്കിയിരുന്നു.
ഇതിനിടെ മലയാളികളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി സൂചനയുണ്ട്. റാഷിദ് അബ്ദുല്ലയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതു എന്ന് ചാവേറാക്രമണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റിയാസ് വെളിപ്പെടുത്തിയിരുന്നു.
റാഷിദിനൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
2016 ൽ റാഷിദ് അബ്ദുല്ലയും ഭാര്യയും ബന്ധുക്കളും ഇന്ത്യ വിട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ എത്തിയശേഷം മലയാളി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇയാൾ വ്യാപകമായി സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























