'എസ്പി-ബിഎസ്പി മഹാസഖ്യം തകര്‍ച്ചയിലേക്ക്'; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി മഹാസഖ്യം തകര്‍ച്ചയിലേക്ക്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിഎസ്പി തീരുമാനിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അധ്യക്ഷ മായാവതി ഈ തീരുമാനം പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനു കാരണമായത് പ്രതിപക്ഷ മഹാസഖ്യവും അഖിലേഷ് യാദവുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബിഎസ്പിക്ക് നേടിനല്‍കാന്‍ എസ്പിക്കു സാധിച്ചില്ലെന്നും മായാവതി പറഞ്ഞു. സ്വന്തം ഭാര്യ ഡിംപിള്‍ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും മായാവതി പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒന്‍പത് എംഎല്‍എമാരും എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎല്‍എമാരും ജയിച്ചതിനെ തുടര്‍ന്നാണ് 11 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ഈ മണ്ഡലങ്ങളിലേക്കു സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കാന്‍ മായാവതി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്കി.
ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ മത്സരിച്ച ബിഎസ്പി 10 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 37 സീറ്റുകളില്‍ മത്സരിച്ച സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ ഒതുങ്ങി. സംസ്ഥാനത്ത് ബിജെപിക്ക് 62 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസാകട്ടെ ഒരു സീറ്റിലേക്കു മാത്രമായി ചുരുങ്ങി.
\
https://www.facebook.com/Malayalivartha
























