മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്; ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും; കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായ;. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം; അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി യാഥാര്‍ഥ്യം മനസിലാക്കിയെന്നും നരേന്ദ്രമോദിയാണ് യഥാര്‍ഥ വികസന നായകനെന്ന് അബ്ദുള്ളക്കുട്ടി മനസിലാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും പ്രതികരിച്ചു. രണ്ടുമുന്നണികളിലും മോദിയാണ് യഥാര്‍ഥ വികസന നായകനെന്ന് കരുതുന്നവര്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അബ്ദുള്ളക്കുട്ടിയെ ബിജെപിയിലെടുക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബിജെപിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും കൂട്ടിച്ചേര്‍ത്തു.
മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ടെന്ന് ഇന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല. ബിജെപി യുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബിജെപി യിലേക്ക് വരാമെന്നും വരാന്‍ താല്പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കുമെന്നുമായിരുന്നു വി മുരളീധരന്‍റെ പ്രതികരണം.
അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടി വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല ബിജെപിയുമായി കച്ചവടം ഉറപ്പിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരനെ തോല്‍പ്പിക്കാന്‍ അബ്ദുള്ളക്കുട്ടി ശ്രമിച്ചെന്നും പാച്ചേനി ആരോപിച്ചു.
അതേസമയം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അബ്ദുള്ളകുട്ടിആവര്‍ത്തിച്ചു. അധികാരമോഹിയല്ല താനെന്നും ആരെയും പ്രീതിപ്പെടുത്തിയ താന്‍ എംഎല്‍എ ആയതെന്നും അദ്ദേഹം പറഞ്ഞു. താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഉന്നത നേതാക്കളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ആരാണ് ഈ ഉന്നത നേതാക്കള്‍ സുധീരനും മുല്ലപ്പള്ളിയുമാണോ അബ്ദുള്ളക്കുട്ടി ചോദിച്ചു. അവരേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാ ഗാന്ധിയേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ഉണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ക്ഷോഭിച്ചു .
ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമാണെന്ന് കെപിസിസി അറിയിച്ചു. വിശദീകരണം തൃപ്തികരമല്ല. വിശദീകരണത്തിലും അബ്ദുള്ളക്കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. മോദിയെ സ്തുതിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തുടരുന്നത് അനുവദിക്കാനാവില്ലെന്നും, അതിനാല്‍ നടപടി പുറത്താക്കുന്നതായും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മോദിയുടെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയ അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറക്കരുതെന്നും കുറിച്ചിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ഡി.സി.സി കെ.പി.സി.സിക്ക് പരാതി നല്‍കിയതോടെയാണ് അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചത്.
https://www.facebook.com/Malayalivartha
























