ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

പാറശാലക്ക് സമീപം ചെങ്കവിള, ശങ്കുരുട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ചെറുവാരക്കോണം, മഞ്ചാംകുഴി തെക്കേതോട്ടം ലളിത വിലാസത്തില്‍ മോഹന്‍ദാസ് (47) ആണ് മരിച്ചത്. ഭാര്യ ജഗ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. മോഹന്‍ദാസും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അമിതവേഗത്തില്‍ എത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാര്‍ വിവിധ വാഹനങ്ങളിലായി പാറശാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മോഹന്‍ദാസ് മരിക്കുകയായിരുന്നു. മക്കള്‍: സ്റ്റെഫി ദാസ്, ഷെറിന്‍ ദാസ്
https://www.facebook.com/Malayalivartha
























