സംസ്ഥാനത്ത് തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ ബുധനാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് സംസ്ഥാനത്തെ വിവിധ ഖാദിമാര്‍ അറിയിച്ചു.
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാളിന് അനുബന്ധിച്ച് തയ്യാറാക്കിയ ഈദ് ഗാഹുകളില്‍ ബുധനാഴ്ച പെരുന്നാള്‍ നമസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha
























