നാല്‍പതടി താഴ്ചയുള്ള കിണറ്റില്‍ വീണ ആനക്കുട്ടിയെ അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

നാല്‍പതടി താഴ്ചയുള്ള കിണറ്റില്‍ വീണ ആനക്കുട്ടിയെ അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി .അതിരപ്പിള്ളി സ്വകാര്യ റിസോര്‍ട്ടിലെ കിണറ്റിലാണ് അകപ്പെട്ടത് . അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തേയ്ക്ക് എത്തിച്ചത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് ഇന്നു പുലര്‍ച്ചെ ഒരു മണിയ്ക്കാണ്.
കിണറിനു മീതെയുള്ള കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നാണ് ആനക്കുട്ടി കിണറ്റില്‍ വീണത്. പരുക്കേറ്റിരുന്നില്ല. നാല്‍പതടി താഴ്ചയുണ്ടായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് കിണറിന് സമാന്തരമായി ചാല്‍ ഉണ്ടാക്കിയാണ് പുറത്തു കടക്കാന്‍ വഴിയുണ്ടാക്കിയത്.ആനയുടെ കാലിന്റെ ഭാഗം വരെ മാത്രമെ കിണറില്‍ വെള്ളമുണ്ടായിരുന്നുള്ളു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം രാത്രി പത്തരയോടെ 10 ശതമാനം വിജയിച്ചു.
ഒടുവില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയ്ക്കാണ് ആനയെ കിണറിന് പുറത്തെത്തിക്കാനായി. നാല്‍പതടി താഴ്ചയുണ്ട് കിണറിന്. വാഴച്ചാല്‍ ഡിഎഫ്ഓയും മൂന്നു റേഞ്ച് ഓഫീസര്‍മാരും സ്ഥലത്ത് ക്യാമ്പ്് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha
























