കേരള സംസ്ഥാന ഭാഗ്യക്കുറി കടാക്ഷിച്ചത് അന്യ സംസ്ഥാന തൊഴിലാളിയായ വിജയിയെ!! ലോട്ടറി ടിക്കറ്റ് എന്തു ചെയ്യണമെന്നറിയാതെ നിന്ന വിജയ്ക്ക് തുണയായി എത്തിയതാകട്ടെ നീലേശ്വരം പോലീസ്

70 ലക്ഷത്തിന്റെ ഭാഗ്യമാണ് വിജയിയെ തേടി എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ പൗര്‍ണമിയുടെ RY 360244 നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം. നീലേശ്വരം പോലീസാണ് ലോട്ടറി ടിക്കറ്റ് എന്തു ചെയ്യണമെന്നറിയാതെ നിന്ന വിജയ്ക്ക് തുണയായി എത്തിയത്. ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ കൂടെ പണിയെടുക്കുന്നവരോടൊപ്പം വിജയ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
പിന്നീട് അഡീഷണല്‍ എസ്‌ഐ ഹനീഫയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പോലീസ് ഇടപെട്ട് ലോട്ടറി ടിക്കറ്റ് എസ്ബിഐ നീലേശ്വരം ശാഖയില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ബംഗാള്‍ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയിയെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്.
https://www.facebook.com/Malayalivartha
























