കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍

കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍. കായംകുളത്തു നിന്ന കരുനാഗപ്പള്ളിയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത ഇടുക്കി നെടുങ്കണ്ടം സ്വദേശി ശിവന്‍ പിള്ള(69)യ്ക്കാണ് ബസ് ജീവനക്കാര്‍ രക്ഷകരായത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം നടന്നത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു ശിവന്‍ പിള്ളയും ഭാര്യയും. ഇരുവരും ബസില്‍ കയറി കുറച്ചുകഴിഞ്ഞപ്പോള്‍ ശിവന്‍ പിള്ളയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ കണ്ടക്ടര്‍ തഴവ സ്വദേശി ബിനു, െ്രെഡവര്‍ ഷാനവാസ്ഖാനോട് വിവരം പറഞ്ഞു.
തുടര്‍ന്ന് ബസ് ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെത്തിച്ച ശിവന്‍ പിള്ളയെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി കാര്‍ഡിയോളഡി ഐ.സി.സി.യു.വില്‍ പ്രവേശിപ്പിച്ചു.
ശിവന്‍ പിള്ള അപകടനില തരണം ചെയ്‌തെന്ന് അറിഞ്ഞശേഷമാണ് ജീവനക്കാര്‍ ആശുപത്രിയില്‍നിന്ന് പോയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























