Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ഗുരുവായൂര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കി

04 JUNE 2019 12:44 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ സുരക്ഷാ പരിശോധനകള്‍ ഊര്‍ജിതമാക്കി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ച നടത്തി. സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി. ബിജ്‌രാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടായിരുന്നു പരിശോധന.

തിങ്കളാഴ്ച രാവിലെ ശ്രീകൃഷ്ണ കോളേജ് മൈതാനിയില്‍ ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. കേന്ദ്ര വ്യോമയാന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവുമാണ് എത്തിയത്. ഒരുമണിക്കൂറോളം പരിശോധന നീണ്ടു.

വൈകീട്ട് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. ക്ഷേത്രത്തിലെ തുലാഭാര കൗണ്ടറടക്കമുള്ള സ്ഥലങ്ങള്‍ പരിശോധിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എസ്. ഷംസുദ്ദീന്‍, ഗുരുവായൂര്‍ എ.സി.പി. പി. ബിജുരാജ് തുടങ്ങിയവരും ബോംബ് സ്‌ക്വാഡും കമ്മിഷണറോടൊപ്പമുണ്ടായി.

പ്രധാനമന്ത്രിയുടെ ദര്‍ശനം സുഗമമാക്കുന്നതിനായി ദേവസ്വത്തിന്റെ ക്രമീകരണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസും അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിറും അറിയിച്ചു. ക്ഷേത്രത്തിനകത്ത് ചെറിയരീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. പ്രധാനമന്ത്രി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാംനമ്പര്‍ മുറി മോടികൂട്ടും. അകത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ ആദ്യ ഗുരുവായൂർ സന്ദർശനമാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം എട്ടിന് ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി പിറ്റേദിവസം ഒമ്പതിന് ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും. ഗുരുവായൂരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് എത്തും. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പേഴ്സണല്‍ സെക്രട്ടറി കൈലാസ് നാഥാണ് വിവരം ദേവസ്വത്തെ ഔദ്യോഗികമായി അറിയിച്ചത്. പ്രധാന പൂജകളെക്കുറിച്ച് രണ്ടുദിവസത്തിനുള്ളില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും ഒപ്പമുണ്ടാകും.

ഒമ്പതാം തിയതി മോദി തിരുപ്പതിയിലെത്തുമെന്ന് ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണയാണ് അറിയിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ തിരുപ്പതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഇവിടെ എത്തിയിരുന്നു. 9-ാം തിയതി വൈകീട്ട് നാല് മണിയോടെയാകും മോദി തിരുപ്പതിയിലെത്തുക.

സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു . പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനു ശേഷം മോദി ആദ്യമെത്തുന്ന ക്ഷേത്രവും ഗുരുവായൂരാകും. 2008 ജനുവരി 13-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു. അന്ന് താമരപ്പൂവും കദളിപ്പഴവുംകൊണ്ട് തുലാഭാരം നടത്തി. 4600 താമരപ്പൂക്കളായിരുന്നു ഉപയോഗിച്ചത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് സന്ദർശനം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends