Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലത എന്ന് സേവ് ചെയ്ത നമ്പരിൽ നിന്ന് ബാലഭാസ്‌കറുടെ ഫോണിലേയ്ക്ക് വന്ന കാൾ എടുത്ത പോലീസുകാരനോട് ആദ്യം ചോദിച്ചത് എവിടെയെത്തി എന്നായിരുന്നു; സീറ്റുകൾക്കിടയിലോ കാറിന്റെ മുകൾത്തട്ടിലോ നാലുതവണയെങ്കിലും തലയിടിച്ചതിലൂടെ ബാലുവിന്റെ തലയോട്ടിയും കഴുത്തിനേറ്റ ക്ഷതം കാരണം സ്പൈനൽകോഡും തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്- ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുമ്പോൾ പോലീസിന്റെ ആറ് വീഴ്ചകൾ...

04 JUNE 2019 11:49 AM IST
മലയാളി വാര്‍ത്ത

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുമ്പോൾ പോലീസ് വരുത്തിയത് ആറ് ഗുരുതര വീഴ്ചകളാണ്. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ 90 ഡിഗ്രിയിൽ വെട്ടിത്തിരിഞ്ഞ് റോഡിന്റെ എതിർഭാഗത്തേക്ക് പോയതെങ്ങനെയെന്ന ചോദ്യത്തിന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന അനിൽകുമാർ ഉത്തരം തേടിയിരുന്നെങ്കിൽ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണമടഞ്ഞ അപകടത്തിലെ ദുരൂഹത ഇല്ലാതായേനെ.

ഗുരുവായൂർ ദർശനത്തിനു ശേഷം കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് ദേശീയപാതയുടെ കിഴക്കുഭാഗത്തുകൂടി വന്ന കാർ, റോഡിന്റെ എതിർവശത്തേക്ക് വെട്ടിത്തിരിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. സി.ആർ.പി.എഫ് ക്യാമ്പിന് മുൻപുള്ള ഇറക്കമിറങ്ങി, കയറ്റം കയറിവന്ന കാർ നിരപ്പായ റോഡിലൂടെ മുന്നോട്ടോടി ക്യാമ്പ് കഴിഞ്ഞുള്ള ചെറിയ വളവും പിന്നിട്ട് 30 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് എതിർവശത്തെ കോളനിറോഡിന്റെ കവാടത്തിലുള്ള മരത്തിലിടിച്ചത്.

വളവിലെത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിയെങ്കിൽ റോഡിന്റെ എതിർഭാഗത്തേക്ക് പോകുന്നതിനെക്കാൾ, അതേദിശയിൽ ഇടിച്ചുകയറാനാണ് സാധ്യത . മറുവശത്തേക്ക് പൊടുന്നനെ കാർ വെട്ടിത്തിരിഞ്ഞെങ്കിൽ ഡ്രൈവർ ഉണരേണ്ടതാണ്. അപ്പോൾ ശക്തമായി ബ്രേക്ക് ചെയ്യും. അപകടമൊഴിവാക്കാനുള്ള സഡൻ ബ്രേക്കിംഗിൽ റോഡിലും റോഡരികിലും ടയറിന്റെ അടയാളമുണ്ടാവും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ മിനക്കെട്ടെങ്കിൽ ദുരൂഹതയേ ഉണ്ടാവുമായിരുന്നില്ല. കാർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിൽ സീറ്റുകളിലെയും ചില്ലുകളിലെയും യന്ത്രഭാഗങ്ങളിലെയും സ്റ്റിയറിംഗിലെയും ചോരപ്പാടുകൾ ശേഖരിച്ച് ആരൊക്കെ എവിടെയൊക്കെയായിരുന്നുവെന്ന് നിഷ്‌പ്രയാസം കണ്ടെത്താമായിരുന്നു. ഒമ്പതുമാസമായി മഴയും വെയിലുമേറ്റു കിടക്കുന്ന കാറിൽ വേണം ക്രൈംബ്രാഞ്ചിന് ഇനി ശാസ്ത്രീയപരിശോധന നടത്താൻ.

വിട്ടുകളഞ്ഞ ആ ആറ് തെളിവുകൾ ഇങ്ങനെ... 1)ആദ്യത്തെ ഫോൺവിളിഅപകടസ്ഥലത്തെത്തിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ബാലുവിന്റെ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ, എവിടെയെത്തി എന്നായിരുന്നു ചോദ്യം. ലത എന്ന് സേവ് ചെയ്ത നമ്പരിൽ നിന്നായിരുന്നു വിളി. കാറിലുള്ളവർക്ക് അപകടമുണ്ടായെന്ന് പറഞ്ഞയുടൻ ഫോൺ കട്ടുചെയ്തു. എവിടെവച്ചാണ് അപകടം, കുഴപ്പമുണ്ടോ എന്നിങ്ങനെ സ്വാഭാവികമായി ചോദിക്കേണ്ട ചോദ്യങ്ങൾ പോലുമുണ്ടായില്ല. കാറിലുണ്ടായിരുന്നവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയപരിശോധന നടത്തിയില്ല.

2)ആദ്യത്തെ മൊഴികൾ വലിയ ശബ്‌ദംകേട്ട് ഓടിയെത്തിയപ്പോൾ പുകച്ചുരുൾ മാത്രമാണ് കാണാനായതെന്നും കാറിന് അകത്തുള്ളവരെക്കുറിച്ച് സൂചനയില്ലെന്നുമായിരുന്നു പ്രദേശവാസികളടക്കം ചാനലുകളോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ ഡ്രൈവർ സീറ്റിലുണ്ടായിരുന്നത് ബാലുവായിരുന്നെന്ന് താൻ കണ്ടെന്ന് തൊട്ടടുത്ത വീട്ടിലെ 18കാരി മൊഴിനൽകിയെന്നാണ് പൊലീസിന്റെ രേഖ. ടി.വി ഷോകളിലൂടെ ബാലഭാസ്കറിനെ അറിയാമെന്നും ഒരിക്കലും ആളു തെറ്റില്ലെന്നും ഇവർ പറഞ്ഞത്രേ.

3)ആദ്യത്തെ ദൃക്‌സാക്ഷിവിദേശത്തുനിന്നെത്തി സ്വദേശമായ വർക്കലയിലേക്ക് കാറിൽ പോവുകയായിരുന്ന താനാണ്സംഭവസ്ഥലത്ത് ആദ്യ രക്ഷാദൗത്യം നടത്തിയതെന്ന് നന്ദു എന്നയാൾ പൊലീസിനെ അറിയിച്ചിരുന്നു. തേജസ്വിനിയെ വണ്ടിയിൽ നിന്നെടുത്തത് താനാണെന്നും ബാലഭാസ്കർ പിൻസീറ്റിലായിരുന്നെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് തയ്യാറായില്ല. ഡിവൈ.എസ്.പി ഓഫീസിലെത്തിയപ്പോൾ നന്ദുവിനെ പൊലീസ് ഓടിച്ചുവിട്ടു.

4)ആദ്യത്തെ ദൃശ്യങ്ങൾ കൊല്ലം പള്ളിമുക്കിൽ കാർനിറുത്തി ജ്യൂസ് കഴിച്ച ശേഷമായിരുന്നു ബാലു തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഈ കടയിലെ സി.സി ടിവി കാമറ പരിശോധിച്ചെങ്കിൽ ആരാണ് ഡ്രൈവിംഗ് സീറ്റിൽ കയറിയതെന്ന് കണ്ടെത്താമായിരുന്നു. പള്ളിമുക്കിൽ റോഡിലും ട്രാഫിക് സിഗ്നലുകളിലും കാമറകളുണ്ട്. 9 മാസം വൈകിയതോടെ ഈ തെളിവുകളെല്ലാം നഷ്ടമായി. പള്ളിമുക്കിലെ കാമറ നോക്കാതെ, ദേശീയപാതയിലെ കാമറകൾ പൊലീസ് പരിശോധിച്ചു. രാത്രിയിൽ അമിതവേഗതയിലോടിയ കാറിനുള്ളിലുള്ളവരെ കണ്ടെത്താനാവില്ലെന്ന് ഫയലിലെഴുതി.

5)ആദ്യത്തെ റിപ്പോർട്ട്മുന്നിലെ സീറ്റുകൾക്കിടയിലോ കാറിന്റെ മുകൾത്തട്ടിലോ നാലുതവണയെങ്കിലും തലയിടിച്ചതിലൂടെ ബാലുവിന്റെ തലയോട്ടിയും കഴുത്തിനേറ്റ ക്ഷതം കാരണം സ്പൈനൽകോഡും തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലച്ചോറിനും ക്ഷതമുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിന്റെ ഡയഫ്രം പൊട്ടി വയറ്റിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. സീറ്റ്ബെൽറ്റിന്റെയോ എയർബാഗിന്റെയോ സംരക്ഷണമില്ലാതെ പിൻസീറ്റിൽ നിന്ന് തെറിച്ച് വീണാലാണ് ഇത്തരത്തിൽ പരിക്ക് സംഭവിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതുപ്രകാരമുള്ള ശാസ്ത്രീയ അന്വേഷണമുണ്ടായില്ല

.6)ആരാണ് ശരിരക്ഷാപ്രവർത്തനം നടത്തിയവർ കാറോടിച്ചയാളെക്കുറിച്ച് പരസ്‌പരവിരുദ്ധമായ മൊഴികൾ നൽകിയെങ്കിലും പൊലീസ് അവഗണിച്ചു. കാറോടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി. ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്‌കർ ആയിരുന്നെന്നാണ് അഞ്ച് സാക്ഷിമൊഴികൾ. പൊന്നാനിക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ മൊഴിയും ഇതാണ്. പിൻസീറ്റിൽ ബാലു ഉറങ്ങുന്നത് കണ്ടെന്ന് ചവറ സ്വദേശിയുടെ മൊഴിയുണ്ട്. മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ ശ്രമിച്ചതേയില്ല.''ബാലുവാണ് വാഹനം ഓടിച്ചതെന്ന സാക്ഷിമൊഴികൾ ചൂണ്ടിക്കാട്ടി കേസ് തേച്ചുമായ്ച്ച് കളയാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണം ഊർജിതപ്പെടുത്താൻ മുഖ്യമന്ത്രിയെ കാണുമെന്ന് ബാലുവിന്റെ പിതാവ് 'സി.കെ. ഉണ്ണി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends