കേരളത്തിന് പൂര്‍ണ്ണ പിന്തുണയുമായി കേന്ദ്രം; കേരളത്തിന് വേണ്ട എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍; കൊച്ചിയില്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിപാ ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി

കൊച്ചിയില്‍ എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിപാ ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി. കേരളത്തിന് വേണ്ട എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നുമാണ് ഹര്‍ഷവര്‍ധന്‍ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നു പറഞ്ഞ മന്ത്രി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം കേരളത്തില്‍ തന്നെ മരുന്നുകള്‍ ഉണ്ടെന്നും ആശങ്ക വേണ്ട എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ യുവാവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ 86 പേരുടെ കോണ്‍ടാക്‌ട് ലിസ്റ്റ് തയ്യാറാക്കി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട് വിട്ട് പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഹോം ക്വാറന്റൈന്‍ എന്നാണ് എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ വേണ്ടി വരും.
അതിനാല്‍ കുറഞ്ഞത് പതിനാല് ദിവസമെങ്കിലും പൊതുജനസമ്ബര്‍ക്കം ഒഴിവാക്കണമെന്നാണ് ഇവരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്ന 86 പേരില്‍ ഉള്‍പ്പെട്ട നാല് പേരിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് . ഇതില്‍ ഒരാളെ മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറ്റി . നിപ വൈറസ് സ്ഥിരീകരിച്ച യുവാവിന്‍റെ സുഹൃത്തുകളിലും ഇയാളെ ആദ്യം പരിചരിച്ച രണ്ട് നഴ്സുമാരിലുമാണ് നിലവില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























