വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

വാഹനങ്ങളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി . ഈമാസം 15 വരെയാണ് സമയം . ജൂണ്‍ ഒന്നുമുതല്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
അതേസമയം ജി.പി.എസ്. ഉപകരണങ്ങള്‍ കിട്ടാനില്ലാത്തതുമൂലം പലര്‍ക്കും വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കാന്‍ കഴിഞ്ഞില്ല . ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കണമെങ്കില്‍ ഉപകരണം കിട്ടാത്തതിനാലാണ് ജി.പി.എസ്. ഘടിപ്പിക്കാത്തതെന്നു കാട്ടി വാഹന ഉടമകള്‍ സത്യവാങ്മൂലം നല്‍കണം .
എന്നാല്‍ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെങ്കിലും ജി.പി.എസ്. ഘടിപ്പിച്ചതിനുശേഷമേ സുരക്ഷാസ്റ്റിക്കര്‍ പതിച്ചു നല്‍കുകയുള്ളൂ. 23 കമ്പനികളുടെ ജി.പി.എസ്. ഉപകരണങ്ങളാണ് അംഗീകൃത പാനലിലുള്ളത്.
പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇപ്പോള്‍ ജി.പി.എസ്. നിര്‍മാണ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























