Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇമ്മാതിരി പ്രചരണം ഉണ്ടായാൽ കർശന നടപടി; നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നൽകി

04 JUNE 2019 01:38 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നൽകി. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്താതിരിക്കുക എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

'ചിലയാളുകൾ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിൽ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനൻ വൈദ്യർ എന്നയാൾ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാൽ കടിച്ചതൊക്കെ താൻ കഴിക്കുമെന്നും നിങ്ങൾ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇമ്മാതിരി പ്രചരണം ഉണ്ടായാൽ കർശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ജനങ്ങൾ ബഹിഷ്‌ക്കരിക്കണം'- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗം ബാധിച്ച ആളുടെ വീട്ടിലേക്കോ പ്രദേശത്തേക്കോ മാധ്യമ പ്രവര്‍ത്തകര്‍ പോകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശിച്ചു . പ്രത്യേകം പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇനി രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിലേക്ക് പോകാവൂ.

എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരില്‍ ആരെങ്കിലും മാധ്യമപ്രവര്‍ത്തകരെ കാണുന്നതായിരിക്കും . അഞ്ച് മണിക്ക് മാധ്യമങ്ങള്‍ക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ ലഭ്യമാക്കും. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലും മെഡിക്കല്‍ ബുള്ളറ്റിനിലുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ആരോഗ്യവകുപ്പ് ഒരു വാര്‍ത്തയും മറച്ചുവയ്ക്കില്ലെന്നും ഈ സമയത്ത് എക്സ്ക്ലൂസീവ് ന്യൂസുകള്‍ക്കായി മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. നിപ ബാധ സംശയിക്കപ്പെട്ടപ്പോള്‍ മുതല്‍ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വളരെ നല്ല രീതിയില്‍ വാര്‍ത്ത കൈകാര്യം ചെയ്തുവെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

കഴിഞ്ഞ ദിവസം നിപയെ സംബന്ധിച്ച് ജേക്കബ് വടക്കഞ്ചേരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നിപ ഒരു രോഗമല്ലെന്നും അത് മരുന്ന് മാഫിയയുടെ തട്ടിപ്പാണെന്നുമാണ് ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. പനി വന്നാൽ അലോപതി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവർ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു.

അതേസമയം കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി അടുത്ത് ഇടപഴകിയ 86 പേരുടെ കോണ്‍ടാക്‌ട് ലിസ്റ്റ് തയ്യാറാക്കുകയും ഇവരോടെല്ലാം വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷിച്ചുവരികയാണ്.

ഇതില്‍ പനി ബാധിച്ച നാലു പേരെ ചികിത്സയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ട് നഴ്‌സുമാരും ഉള്‍പെടും. ഇതില്‍ ഒരാളെ ഐസൊവേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് സ്ഥിരീകരിച്ചതോടെ എയിംസില്‍ നിന്നുള്ള ആറംഗ മെഡിക്കല്‍ സംഘം എറണാകുളത്തെത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തും. കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുക. കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കി. ചികിത്സയ്ക്ക് ആവശ്യമായ റിബാവറിന്‍ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്‌ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എത്തിക്കും. കേരളവും ആവശ്യപ്പെടുന്ന എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ന്യൂഡല്‍ഹിയിലും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവ് ഒരുമാസത്തിനുള്ളില്‍ എവിടെയെല്ലാം പോയി എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം നടപടികള്‍ സ്വീകരിക്കും. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗിയുടെ സുഹൃത്തിന്റെ രക്തസാമ്ബിള്‍ ആലപ്പുഴയിലെയും മണിപ്പാലിലെയും പൂനെയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends