ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിനെതിരെ നിരവധി കേസുകളെന്ന് പോലീസ്

പ്രശസ്ത സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിനു ക്രൈംബ്രാഞ്ച്. അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയതോടെ, സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐയുടെ പിടിയിലായ പ്രകാശ് തമ്ബിയുള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിനെതിരേയും നിരവധി കേസുകളെന്ന് പോലീസ്.
അമേരിക്കയുള്‍പ്പടെ വിദേശ രാജ്യങ്ങളിലേക്ക് ട്രൂപ്പിനൊപ്പം ആളുകളെ കൊണ്ടുപോകാമെന്ന് ധരിപ്പിച്ച് പണം കൈപ്പറ്റിയെന്നതുള്‍പ്പടെയുള്ള കേസുകള്‍ സോബിക്ക് എതിരേയുള്ളതായി പോലീസ് പറഞ്ഞു. കൊച്ചി സിറ്റി സ്‌റ്റേഷനില്‍ മാത്രം പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.ബാലഭാസ്‌കറിന്റെ കാറപകടം നടന്ന സ്ഥലത്ത് ക്രൈംബ്രാഞ്ച് സംഘം വീണ്ടും പരിശോധന നടത്തും. അപകടം നടന്നതിനു പിന്നാലെ ഇവിടെനിന്നു രണ്ടുപേര്‍ ഓടിമാറിയെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും കാറിന്റെ മുന്‍സീറ്റിലെ ചോരപ്പാടുകള്‍ മായ്ച്ചുവെന്ന മൊഴിയും അന്വേഷണ വിധേയമാക്കും.
https://www.facebook.com/Malayalivartha

























