മരുന്ന് എത്തിക്കാന്‍ പ്രത്യേക വിമാനം; നിപ്പ വൈറസിനെ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍; വനം വന്യജീവി വകുപ്പ് ഡയറക്ടർ ജനറലുമായി കേന്ദ്ര ആരോഗ്യ മന്ത്രി സംസാരിച്ചു

നിപ്പ വൈറസിനെ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 011-23978046 എന്ന നമ്പറിൽ കൺട്രാൾ റൂമുമായി ബന്ധപ്പെടാം. മരുന്നുകള്‍ കേരളത്തിൽ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും. നിപ്പ വൈറസ് പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോടു പറഞ്ഞു. വനം വന്യജീവി വകുപ്പ് ഡയറക്ടർ ജനറലുമായി കേന്ദ്ര ആരോഗ്യ മന്ത്രി സംസാരിച്ചു.
അതേസമയം, ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എൻ.പ്രിയ അറിയിച്ചു. ഇടുക്കി ജില്ലയിൽ ഇതുവരെ ആരും നിരീക്ഷണത്തിൽ ഇല്ലെന്നും ഡിഎംഒ വ്യക്തമാക്കി.
നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം. കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും- മുഖ്യമന്ത്രി വ്യക്തമാക്കി .
കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ്പ സ്ഥിരീകരിച്ചെങ്കിലും ആരും ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിപ്പയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിന് ധൈര്യമുണ്ട്. വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കുക. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുെട സംശയ നിവാരണത്തിനായി എറണാകുളം കലക്ടറേറ്റില്‍ വിദ്ഗധ വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 1077 എന്ന നമ്പരില്‍ വിളിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
https://www.facebook.com/Malayalivartha

























